തായലങ്ങാടിയിലെ റെയില്‍വെ ക്രോസ് റോഡ് അടച്ചു; നാട്ടുകാര്‍ക്ക് ദുരിതം
കാസര്‍കോട്: തായലങ്ങാടിയിലെ റെയില്‍വേ ക്രോസ് റോഡ് അധികൃതര്‍ അടച്ചതോടെ നാട്ടുകാര്‍ക്ക് ദുരിതം. ആരാധനാലയങ്ങളും നൂറുകണക്കിന് വീടുകളുമുള്ള പ്രദേശത്തെ ജനങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന വഴിയടച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.ഒരു കാലത്ത് വാഹനങ്ങള്‍ വരെ കടന്നുപോകാന്‍ സൗകര്യമുണ്ടായിരുന്ന വഴി പിന്നീട് റെയില്‍വെ അധികൃതര്‍ നടന്നുപോകാന്‍ മാത്രമുള്ള വഴിയാക്കി മാറ്റുകയായിരുന്നു. ആ വഴി കൂടിയാണ് ഇപ്പോള്‍ അധികൃതര്‍ പൂര്‍ണമായും അടച്ചിട്ടത്.തായലങ്ങാടി റെയിന്‍വേ ക്രോസ് റോഡ് അടച്ചത് മൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ നടന്നുപോകാനുള്ള വഴി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തായലങ്ങാടി ഖിളര്‍ […]

കാസര്‍കോട്: തായലങ്ങാടിയിലെ റെയില്‍വേ ക്രോസ് റോഡ് അധികൃതര്‍ അടച്ചതോടെ നാട്ടുകാര്‍ക്ക് ദുരിതം. ആരാധനാലയങ്ങളും നൂറുകണക്കിന് വീടുകളുമുള്ള പ്രദേശത്തെ ജനങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന വഴിയടച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
ഒരു കാലത്ത് വാഹനങ്ങള്‍ വരെ കടന്നുപോകാന്‍ സൗകര്യമുണ്ടായിരുന്ന വഴി പിന്നീട് റെയില്‍വെ അധികൃതര്‍ നടന്നുപോകാന്‍ മാത്രമുള്ള വഴിയാക്കി മാറ്റുകയായിരുന്നു. ആ വഴി കൂടിയാണ് ഇപ്പോള്‍ അധികൃതര്‍ പൂര്‍ണമായും അടച്ചിട്ടത്.
തായലങ്ങാടി റെയിന്‍വേ ക്രോസ് റോഡ് അടച്ചത് മൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ നടന്നുപോകാനുള്ള വഴി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തായലങ്ങാടി ഖിളര്‍ ജമാഅത്ത് കമ്മിറ്റി ദക്ഷിണ റെയില്‍വേ ജനറല്‍ മനേജര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ക്ക് നിവേദനം നല്‍കി.
തായലങ്ങാടി വെങ്കിട്ടരമണ ക്ഷേത്രം, ഖിളര്‍ ജുമാമസ്ജിദ്, ശ്മശാനം, ഖബര്‍സ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലേക്കും സ്‌കൂള്‍ - മദ്രസ വിദ്യാര്‍ത്ഥികളും നിരവധിപേര്‍ ആസ്പത്രികളിലേക്കും നഗരത്തിലേക്കും എളുപ്പത്തില്‍ എത്താന്‍ ഉപയോഗിച്ചിരുന്ന വഴിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മുന്നറിയിപ്പുമില്ലാതെ റെയില്‍വെ അധികൃതര്‍ അടച്ചിട്ടത്. ഇത് പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി ഖിളര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി തായലങ്ങാടിയും സെക്രട്ടറി സി.പി അബ്ദുല്‍ ഹമീദും പറഞ്ഞു.