ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ്; 78,000 രൂപയുമായി 16 പേര്‍ അറസ്റ്റില്‍

ബദിയടുക്ക: മാന്യയിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് 78,000 രൂപയുമായി 16 പേര്‍ പിടിയിലായി. മാന്യ ഉള്ളോടി ഭണ്ഡാരവീട് വളപ്പിലെ കാടുമൂടിയ സ്ഥലത്തുള്ള ചൂതാട്ട കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചെ യായിരുന്നു പരിശോധന. മാന്യയിലെ വിജയന്‍, കല്ലക്കട്ടയിലെ രമേശ്, കൊല്ലങ്കാന കജലയിലെ ശെല്‍വദാര്‍, കോടോം ബേളൂരിലെ ജോണ്‍സണ്‍, മീത്തലെ കള്ളാറിലെ ജോസ്, കൊല്ലങ്കാനയിലെ കരുണാകരന്‍, കുമ്പളയിലെ അബൂബക്കര്‍ സിദ്ദിഖ്, മാന്യയിലെ അബ്ബാസ്, ബദിയടുക്കയിലെ ഹാരിസ്, ഏണിയാര്‍പ്പിലെ സുരേഷ്, കൊല്ലങ്കാനയിലെ മുരളി, ബെള്ളൂര്‍ അഡ്യാലയിലെ വിട്ടല, അമ്പലത്തറയിലെ […]

ബദിയടുക്ക: മാന്യയിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് 78,000 രൂപയുമായി 16 പേര്‍ പിടിയിലായി. മാന്യ ഉള്ളോടി ഭണ്ഡാരവീട് വളപ്പിലെ കാടുമൂടിയ സ്ഥലത്തുള്ള ചൂതാട്ട കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചെ യായിരുന്നു പരിശോധന. മാന്യയിലെ വിജയന്‍, കല്ലക്കട്ടയിലെ രമേശ്, കൊല്ലങ്കാന കജലയിലെ ശെല്‍വദാര്‍, കോടോം ബേളൂരിലെ ജോണ്‍സണ്‍, മീത്തലെ കള്ളാറിലെ ജോസ്, കൊല്ലങ്കാനയിലെ കരുണാകരന്‍, കുമ്പളയിലെ അബൂബക്കര്‍ സിദ്ദിഖ്, മാന്യയിലെ അബ്ബാസ്, ബദിയടുക്കയിലെ ഹാരിസ്, ഏണിയാര്‍പ്പിലെ സുരേഷ്, കൊല്ലങ്കാനയിലെ മുരളി, ബെള്ളൂര്‍ അഡ്യാലയിലെ വിട്ടല, അമ്പലത്തറയിലെ നൗഷാദ്, കാസര്‍കോട് അശോക്‌നഗറിലെ വിജയകുമാര്‍, മൊഗ്രാല്‍ പുത്തൂരിലെ അബ്ദുല്‍ റഹ്‌മാന്‍, കള്ളാര്‍ എ.കെ.ജി നഗറിലെ വിനോദ് എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ കെ.പി വിനോദ്കുമാര്‍, എ.എസ്.ഐ മാധവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it