ചൂതാട്ടകേന്ദ്രങ്ങളില്‍ വേഷം മാറിയെത്തിയ എസ്.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ്; രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ചീട്ടുകളി-ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രങ്ങളില്‍ വേഷംമാറിയെത്തിയ എസ്.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. മിയാപദവ് കൊമങ്കളം, ഹൊസങ്കടി കടമ്പാര്‍ എന്നിവിടങ്ങളിലെ ചീട്ടുകളികേന്ദ്രങ്ങളിലും ഹൊസങ്കടിയിലെ ഒറ്റനമ്പര്‍ ചൂതാട്ടകേന്ദ്രത്തിലുമാണ് കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം എസ്.ഐ എം.പി രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്. തിരിച്ചറിയാതിരിക്കാന്‍ പൊലീസ് വേഷം ഒഴിവാക്കി ലുങ്കിയും ടീഷര്‍ട്ടും തൊപ്പിയും ധരിച്ചാണ് എസ്.ഐ എത്തിയത്. ചീട്ടുകളിയിലേര്‍പ്പെടുകയായിരുന്ന പലരും ചിതറിയോടി. രണ്ടുപേരെ അറസ്റ്റ്‌ചെയ്തു. ഹൊസങ്കടിയിലെ റസാഖ്, കടമ്പാറിലെ അശ്വിന്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് ചൂതാട്ടകേന്ദ്രങ്ങളില്‍ നിന്നുമായി 18000 […]

മഞ്ചേശ്വരം: ചീട്ടുകളി-ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രങ്ങളില്‍ വേഷംമാറിയെത്തിയ എസ്.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. മിയാപദവ് കൊമങ്കളം, ഹൊസങ്കടി കടമ്പാര്‍ എന്നിവിടങ്ങളിലെ ചീട്ടുകളികേന്ദ്രങ്ങളിലും ഹൊസങ്കടിയിലെ ഒറ്റനമ്പര്‍ ചൂതാട്ടകേന്ദ്രത്തിലുമാണ് കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം എസ്.ഐ എം.പി രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്.
തിരിച്ചറിയാതിരിക്കാന്‍ പൊലീസ് വേഷം ഒഴിവാക്കി ലുങ്കിയും ടീഷര്‍ട്ടും തൊപ്പിയും ധരിച്ചാണ് എസ്.ഐ എത്തിയത്. ചീട്ടുകളിയിലേര്‍പ്പെടുകയായിരുന്ന പലരും ചിതറിയോടി. രണ്ടുപേരെ അറസ്റ്റ്‌ചെയ്തു. ഹൊസങ്കടിയിലെ റസാഖ്, കടമ്പാറിലെ അശ്വിന്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് ചൂതാട്ടകേന്ദ്രങ്ങളില്‍ നിന്നുമായി 18000 രൂപയും പിടിച്ചെടുത്തു. എം.പി രാഘവന്‍ മഞ്ചേശ്വരം എസ്.ഐയായി ചുമതലയേറ്റതോടെ ചൂതാട്ട സംഘത്തിനെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. പൊലീസ് റെയ്ഡിനെത്തുന്നത് നിരീക്ഷിക്കുകയും ചൂതാട്ട സംഘങ്ങള്‍ക്ക് വിവരം നല്‍കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വേഷം മാറി ചൂതാട്ട കേന്ദ്രങ്ങളിലേക്ക് പോയതെന്ന് എസ്.ഐ പറഞ്ഞു.

Related Articles
Next Story
Share it