ഹിമാചലില്‍ അദാനി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ റെയ്ഡ്

ഷിംല: ഹിമാചല്‍പ്രദേശിലെ പര്‍വാനോയില്‍ അദാനി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ എക്‌സൈസ് നികുതി വകുപ്പിന്റെ റെയ്ഡ്. പര്‍വാനോയിലെ അദാനി വില്‍മര്‍ സ്റ്റോറിലാണ് സംസ്ഥാന എക്‌സൈസ് നികുതി വകുപ്പ് പരിശോധന നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കമ്പനി ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ റെയ്ഡ് നടത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി വൈകിയാണ് സംഘം ഇവിടെ എത്തിയത്. കമ്പനി ഗോഡൗണില്‍ നിന്നുള്ള വിവിധ രേഖകളടക്കം പിടിച്ചെടുത്തു. അദാനി ഗ്രൂപ്പിനും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറിനും പങ്കാളിത്തമുള്ള സ്ഥാപനമാണ് അദാനി വില്‍മര്‍ […]

ഷിംല: ഹിമാചല്‍പ്രദേശിലെ പര്‍വാനോയില്‍ അദാനി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ എക്‌സൈസ് നികുതി വകുപ്പിന്റെ റെയ്ഡ്. പര്‍വാനോയിലെ അദാനി വില്‍മര്‍ സ്റ്റോറിലാണ് സംസ്ഥാന എക്‌സൈസ് നികുതി വകുപ്പ് പരിശോധന നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കമ്പനി ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ റെയ്ഡ് നടത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി വൈകിയാണ് സംഘം ഇവിടെ എത്തിയത്. കമ്പനി ഗോഡൗണില്‍ നിന്നുള്ള വിവിധ രേഖകളടക്കം പിടിച്ചെടുത്തു. അദാനി ഗ്രൂപ്പിനും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറിനും പങ്കാളിത്തമുള്ള സ്ഥാപനമാണ് അദാനി വില്‍മര്‍ സ്റ്റോര്‍. ഹിമാചല്‍പ്രദേശില്‍ മാത്രം അദാനി ഗ്രൂപ്പിന് ഏഴ് സ്ഥാപനങ്ങളുണ്ട്.

Related Articles
Next Story
Share it