ന്യൂഡല്‍ഹി: ഈ തിരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളില്‍ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസിന്റെ ‘സൈബര്‍’ കുതിപ്പ്.
കാഴ്ചക്കാരുടെ എണ്ണത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗങ്ങളെയും പിന്നിലാക്കി കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. സമൂഹമാധ്യമങ്ങളെ തങ്ങള്‍ക്ക് ഗുണമാകുന്ന രീതിയില്‍ കൃത്യമായി ഉപയോഗിക്കുന്ന കാര്യത്തില്‍ ബി.ജെ.പിയുടെ മിടുക്ക് 2014ലും 2019ലും രാജ്യം കണ്ടതാണെങ്കിലും ഈ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കുന്ന കാഴ്ചയാണ് കണ്ടത്.
മാര്‍ച്ച് 16 മുതല്‍ മെയ് 30 വരെയുള്ള കണക്കുകള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു. ഈ കാലയളവില്‍ യൂട്യൂബില്‍ കോണ്‍ഗ്രസിന്റെ വീഡിയോകള്‍ നേടിയത് 61.3 കോടി കാഴ്ചക്കാരെയാണെങ്കില് ബി.ജെ.പിക്ക് നേടാനായത് 15 കോടി കാഴ്ചക്കാരെ മാത്രം. രാഹുല്‍ ഗാന്ധിയുടെ തിഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ മോദിയുടെ പ്രസംഗങ്ങളെക്കാള്‍ എത്രയോ അധികം പേര് കണ്ടു.
എക്സില്‍ ബി.ജെ.പിയെ 3.9 ലക്ഷം പേര് പുതിയതായി പിന്തുടര്ന്നപ്പോള് 3.1 ലക്ഷം പേര് കോണ്‍ഗ്രസ് പേജിലേക്കെത്തി.
എന്നാല്‍ പുതിയ യൂട്യൂബ് സബ്സ്കൈബേഴ്സിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മിപാര്‍ട്ടിയാണ് ഒന്നാമത്. കോണ്‍ഗ്രസ് രണ്ടാമതും ബി.ജെ.പി മൂന്നാമതുമായി.
രാഹുല്‍ഗാന്ധിയെ 26 ലക്ഷം പേര് ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞെടുപ്പിന് ശേഷം പുതിയതായി പിന്തുടര്ന്നപ്പോള് മോദിയെ തേടി 20 ലക്ഷം പേരെത്തി. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നവരുടെ ആകെ എണ്ണം 8.9 കോടിയാണ്. രാഹുലിനെ ആകെ പിന്തുടരുന്നത് 86 ലക്ഷം പേരും.