രാഹുല്‍ റായ്ബറേലിയിലും മത്സരിക്കും; അമേഠിയില്‍ കെ.എല്‍. ശര്‍മ

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യു.പിയിലെ റായ്ബറേലിയില്‍ മത്സരിക്കും. അമേഠിയില്‍ കെ.എല്‍. ശര്‍മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദ്ദേശപത്രിക നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2004 മുതല്‍ തുടര്‍ച്ചയായി 3 തവണ ജയിച്ച അമേഠിയില്‍ തന്നെ രാഹുല്‍ തുടരണമെന്ന വാദം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ഇന്നലെ രാത്രി വൈകിയും തീരുമാനമാകാതെ വന്നതോടെ രണ്ടിടത്തും രാഹുലിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു. പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് […]

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യു.പിയിലെ റായ്ബറേലിയില്‍ മത്സരിക്കും. അമേഠിയില്‍ കെ.എല്‍. ശര്‍മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദ്ദേശപത്രിക നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2004 മുതല്‍ തുടര്‍ച്ചയായി 3 തവണ ജയിച്ച അമേഠിയില്‍ തന്നെ രാഹുല്‍ തുടരണമെന്ന വാദം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ഇന്നലെ രാത്രി വൈകിയും തീരുമാനമാകാതെ വന്നതോടെ രണ്ടിടത്തും രാഹുലിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു. പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എല്‍. ശര്‍മയ്ക്ക് അമേഠിയില്‍ വഴിയൊരുങ്ങിയത്. റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും രാഹുലിന്റെയും പ്രതിനിധിയായി ചുമതലകള്‍ ഏകോപിപ്പിച്ചിരുന്നത് ശര്‍മയാണ്. അമേഠിയില്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എം.പിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ യു.പി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍. മെയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.
രണ്ടാമതൊരു സീറ്റില്‍ മത്സരിച്ച് വിജയിച്ചാലും താന്‍ വയനാട് വിടില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതോടെ തന്നെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പായിരുന്നു. ഏതായിരിക്കും മണ്ഡലം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിന്നിരുന്നത്. പാര്‍ട്ടിക്ക് അകത്തും ഇതെച്ചൊല്ലി നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു.

Related Articles
Next Story
Share it