പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യയും സ്ഥാനാര്‍ത്ഥിയായേക്കും
തിരുവനന്തപുരം: റായ്ബറേലി നിലനിര്‍ത്തി രാഹുല്‍ ഗാന്ധി ഒഴിയുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ആരെ നിര്‍ത്തണമെന്നതിനെ സംബന്ധിച്ചും യു.ഡി.എഫില്‍ ചര്‍ച്ച സജീവമായി.പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെയും ചേലക്കരയില്‍ ആലത്തൂര്‍ മുന്‍ എം.പി രമ്യ ഹരിദാസിനെയും മത്സരിപ്പിക്കാനാണ് സാധ്യത. പാലക്കാട്ട് മറ്റ് പേരുകളൊന്നും നിലവില്‍ യു.ഡി.എഫിന്റെ മുന്നിലില്ല. ഷാഫി പറമ്പിലിന് പകരം രാഹുലിന്റെ പേര് മാത്രമാണ് ഉയരുന്നത്. ഗ്രൂപ്പ് […]

തിരുവനന്തപുരം: റായ്ബറേലി നിലനിര്‍ത്തി രാഹുല്‍ ഗാന്ധി ഒഴിയുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ആരെ നിര്‍ത്തണമെന്നതിനെ സംബന്ധിച്ചും യു.ഡി.എഫില്‍ ചര്‍ച്ച സജീവമായി.
പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെയും ചേലക്കരയില്‍ ആലത്തൂര്‍ മുന്‍ എം.പി രമ്യ ഹരിദാസിനെയും മത്സരിപ്പിക്കാനാണ് സാധ്യത. പാലക്കാട്ട് മറ്റ് പേരുകളൊന്നും നിലവില്‍ യു.ഡി.എഫിന്റെ മുന്നിലില്ല. ഷാഫി പറമ്പിലിന് പകരം രാഹുലിന്റെ പേര് മാത്രമാണ് ഉയരുന്നത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കള്‍ പിന്തുണക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 35,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് സി.പി.എമ്മിലെ കെ. രാധാകൃഷ്ണന്‍ വിജയിച്ച് മന്ത്രിയായ ചേലക്കരയില്‍, രാധാകൃഷ്ണന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
ഇവിടെ രമ്യ ഹരിദാസിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിന് രമ്യ ഹരിദാസ് തോറ്റുവെങ്കിലും അവര്‍ പിടിച്ച വോട്ടുകള്‍ കണക്കിലെടുത്താണ് ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഇടത് മുന്നണി ലീഡ് ഒമ്പതിനായിരത്തോളം മാത്രമാണ്. കഴിഞ്ഞ തവണ ചേലക്കരയില്‍ മത്സരിച്ച സി.സി ശ്രീകുമാറിനെയും യു.ഡി.എഫ് പരിഗണിക്കുന്നുണ്ട്.