രാഹുലിന് തിരിച്ചടി; അപകീര്‍ത്തിക്കേസില്‍ സി.ജെ.എം കോടതി വിധി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി

സൂറത്ത്: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കനത്ത തിരിച്ചടി. കീഴ്‌ക്കോടതിയുടെ ശിക്ഷാവിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള രാഹുല്‍ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹര്‍ജി സൂറത്ത് കോടതി തള്ളിയത്. കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ വിശദമായ വാദം കേട്ട സെഷന്‍സ് കോടതി ജഡ്ജി ആര്‍.എസ് മൊഗേര രാഹുലിന്റെ ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെ ലോക്‌സഭാ അംഗത്വത്തില്‍ നിന്നുള്ള […]

സൂറത്ത്: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കനത്ത തിരിച്ചടി. കീഴ്‌ക്കോടതിയുടെ ശിക്ഷാവിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള രാഹുല്‍ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹര്‍ജി സൂറത്ത് കോടതി തള്ളിയത്. കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ വിശദമായ വാദം കേട്ട സെഷന്‍സ് കോടതി ജഡ്ജി ആര്‍.എസ് മൊഗേര രാഹുലിന്റെ ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെ ലോക്‌സഭാ അംഗത്വത്തില്‍ നിന്നുള്ള രാഹുലിന്റെ അയോഗ്യത തുടരും. രാഹുലിന് ഇനി ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുലിന് മുന്നിലുള്ള വഴി. ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. നിയമപരമായി നിലനില്‍പ്പില്ലാത്ത കേസിലാണ് സൂറത്ത് സി.ജെ.എം കോടതി വിധി പറഞ്ഞതെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു. സെഷന്‍സ് കോടതി ഉത്തരവോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷ വീണ്ടും ഉയര്‍ന്നു.

Related Articles
Next Story
Share it