രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ പര്യടനം തുടങ്ങി. ഹരിയാന അതിര്‍ത്തിയായ ബദര്‍പുരില്‍ നിന്ന് രാവിലെ 6 മണിക്കാണ് ഡല്‍ഹിയിലെ യാത്രക്ക് തുടക്കമായത്.ഇന്ന് രണ്ടരയോടെ നടന്‍ കമല്‍ ഹാസന്‍ അടക്കമുള്ളവര്‍ യാത്രയില്‍ അണിനിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും യാത്രയില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി […]

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ പര്യടനം തുടങ്ങി. ഹരിയാന അതിര്‍ത്തിയായ ബദര്‍പുരില്‍ നിന്ന് രാവിലെ 6 മണിക്കാണ് ഡല്‍ഹിയിലെ യാത്രക്ക് തുടക്കമായത്.
ഇന്ന് രണ്ടരയോടെ നടന്‍ കമല്‍ ഹാസന്‍ അടക്കമുള്ളവര്‍ യാത്രയില്‍ അണിനിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും യാത്രയില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി യാത്ര തുടരുകയാണ്. എന്ത് കൊണ്ട് ജോഡോ യാത്ര സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രിയടക്കം പരിപാടികളില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി ചോദിച്ചു.
പൊതുവായ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കും. എന്നാല്‍ യാത്രക്ക് മാത്രമായി മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ അംഗീകരിക്കില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്.