രാഹുല്‍ ഗാന്ധിയുടെ പൈലറ്റ് വാഹനം കാലില്‍ കയറിയിറങ്ങി വടകര ഡിവൈഎസ്പിക്ക് പരിക്ക്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ പൈലറ്റ് വാഹനം കാലില്‍ കയറിയിറങ്ങി വടകര ഡിവൈഎസ്പിക്ക് പരിക്കേറ്റു. വടകര ഡിവൈഎസ്പി മൂസ വള്ളിക്കാടനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെത്തിയ രാഹുല്‍ ഗാന്ധി പരിപാടി കഴിഞ്ഞ് ഹെലിപ്പാടിലേക്കു മടങ്ങുന്നതിനിടെ തിരക്ക് നിയന്ത്രിക്കുമ്പോഴാണ് അപകടമുണ്ടായത്. ഗ്രൗണ്ടിലുണ്ടായ തിരക്കിനിടെ താഴെ വീണ ഉദ്യോഗസ്ഥന്റെ കാലിലൂടെ പൈലറ്റ് വാഹനം കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ മൂസയെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎസ്പിക്ക് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ പൈലറ്റ് വാഹനം കാലില്‍ കയറിയിറങ്ങി വടകര ഡിവൈഎസ്പിക്ക് പരിക്കേറ്റു. വടകര ഡിവൈഎസ്പി മൂസ വള്ളിക്കാടനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെത്തിയ രാഹുല്‍ ഗാന്ധി പരിപാടി കഴിഞ്ഞ് ഹെലിപ്പാടിലേക്കു മടങ്ങുന്നതിനിടെ തിരക്ക് നിയന്ത്രിക്കുമ്പോഴാണ് അപകടമുണ്ടായത്.

ഗ്രൗണ്ടിലുണ്ടായ തിരക്കിനിടെ താഴെ വീണ ഉദ്യോഗസ്ഥന്റെ കാലിലൂടെ പൈലറ്റ് വാഹനം കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ മൂസയെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎസ്പിക്ക് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles
Next Story
Share it