രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; ജില്ലയിലെ അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി

കാസര്‍കോട്: ഭാരതത്തെ തിരിച്ചുപിടിക്കാന്‍ മതേതര ചേരിക്ക് ഊര്‍ജ്ജം പകരാന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സാധിക്കുമെന്നും അലസത വെടിഞ്ഞ് യുദ്ധ വീര്യത്തോടെ ഈ ജനാധിപത്യ പ്രക്രിയയില്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കാളികളാകണമെന്നും ഡി.സി. സി പ്രസിഡണ്ട് പി. കെ ഫൈസല്‍ ആഹ്വാനം ചെയ്തു.ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ നിന്ന് 19 ദിവസം രാഹുല്‍ ഗാന്ധിയോടൊപ്പം സഞ്ചരിക്കുന്ന എ. വാസുദേവന്‍, തെരേസ ഫ്രാന്‍സിസ്, രതീഷ് കാട്ടുമാടം, ശരത്ത് മരക്കാപ്പ് എന്നിവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ അധ്യക്ഷത വാഹിച്ചു […]

കാസര്‍കോട്: ഭാരതത്തെ തിരിച്ചുപിടിക്കാന്‍ മതേതര ചേരിക്ക് ഊര്‍ജ്ജം പകരാന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സാധിക്കുമെന്നും അലസത വെടിഞ്ഞ് യുദ്ധ വീര്യത്തോടെ ഈ ജനാധിപത്യ പ്രക്രിയയില്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കാളികളാകണമെന്നും ഡി.സി. സി പ്രസിഡണ്ട് പി. കെ ഫൈസല്‍ ആഹ്വാനം ചെയ്തു.
ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ നിന്ന് 19 ദിവസം രാഹുല്‍ ഗാന്ധിയോടൊപ്പം സഞ്ചരിക്കുന്ന എ. വാസുദേവന്‍, തെരേസ ഫ്രാന്‍സിസ്, രതീഷ് കാട്ടുമാടം, ശരത്ത് മരക്കാപ്പ് എന്നിവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ അധ്യക്ഷത വാഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥാ അംഗങ്ങള്‍ക്ക് ഡി.സി.സി പ്രസിഡണ്ട് ഷാളണിയിച്ചു.
കെ. നീലകണ്ഠന്‍, പി.എ അഷ്‌റഫ് , അലി ഭാരത് ജോത്രാ ജില്ലാ കോഡിനേറ്റര്‍ വിനോദ് കുമാര്‍ പള്ളിയില്‍ വീട്, എം. കുഞ്ഞമ്പു നമ്പ്യാര്‍, കരുണ്‍ താപ്പ, സി.വി ജയിംസ്, കെ. ഖാലിദ്, കെ. വാരിജാക്ഷന്‍, അര്‍ജുനന്‍ തായാലങ്ങാടി, ഉമേഷ് അനങ്കൂര്‍, രാജീവന്‍ നമ്പ്യാര്‍, ബി. എ ഇസ്മായില്‍, കരുണാകരന്‍ നമ്പ്യാര്‍, പുരുഷോത്തമന്‍ കാറടുക്ക, പ്രസാദ് ഭണ്ടാരി, ജമീല അഹമ്മദ്, മാത്യു ബദിയടുക്ക,റഫീഖ് അബ്ദുല്ല സംസാരിച്ചു.

Related Articles
Next Story
Share it