ദുരൂഹസാഹചര്യത്തില്‍ മരിച്ച വിശ്വനാഥന്റെ വീട് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു
കല്‍പ്പറ്റ: മോഷ്ടാവെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ടം ആക്രമിച്ചതിന് പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിശ്വനാഥന്റെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പി സന്ദര്‍ശിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കല്‍പറ്റ അഡ്‌ലൈഡ് പാറവയല്‍ കോളനിയിലെ വീട്ടിലെത്തി രാഹുല്‍ഗാന്ധി വിശ്വനാഥന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ടി. സിദ്ദീഖ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.ശനിയാഴ്ച പുലര്‍ച്ചെയാണ് വിശ്വനാഥനെ മെഡിക്കല്‍ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് ഭാര്യ അടക്കമുള്ളവര്‍ പറയുന്നത്. വയനാട് നിന്ന് […]

കല്‍പ്പറ്റ: മോഷ്ടാവെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ടം ആക്രമിച്ചതിന് പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിശ്വനാഥന്റെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പി സന്ദര്‍ശിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കല്‍പറ്റ അഡ്‌ലൈഡ് പാറവയല്‍ കോളനിയിലെ വീട്ടിലെത്തി രാഹുല്‍ഗാന്ധി വിശ്വനാഥന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ടി. സിദ്ദീഖ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് വിശ്വനാഥനെ മെഡിക്കല്‍ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് ഭാര്യ അടക്കമുള്ളവര്‍ പറയുന്നത്. വയനാട് നിന്ന് ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജിലെത്തിയതായിരുന്നു വിശ്വനാഥന്‍. ഇതിനിടെ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദ്ദിച്ചിരുന്നു.