നേമത്തുനിന്നും താമര പിഴുതെറിയുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

നേമം: നേമത്തുനിന്നും കാവി പതാക പിഴുതെറിയലാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് വേണ്ടി പ്രചരണത്തിനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. സിപിഎമ്മിനെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. ആര്‍എസ്എസിന്റേയും ബിജെപിയുടേയും വിഭജന തന്ത്രമാണ് കേരളത്തില്‍ സിപിഎമ്മും പയറ്റുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ധാര്‍ഷ്ട്യത്തിനെതിരായാണ് യുഡിഎഫിന്റെ പോരാട്ടം എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ച്ചു. നേമത്ത് യുഡിഎഫ് വിജയിക്കും. ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ് മത്സരം. ഇല്ലാത്ത […]

നേമം: നേമത്തുനിന്നും കാവി പതാക പിഴുതെറിയലാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് വേണ്ടി പ്രചരണത്തിനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

സിപിഎമ്മിനെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. ആര്‍എസ്എസിന്റേയും ബിജെപിയുടേയും വിഭജന തന്ത്രമാണ് കേരളത്തില്‍ സിപിഎമ്മും പയറ്റുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ധാര്‍ഷ്ട്യത്തിനെതിരായാണ് യുഡിഎഫിന്റെ പോരാട്ടം എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ച്ചു.

നേമത്ത് യുഡിഎഫ് വിജയിക്കും. ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ് മത്സരം. ഇല്ലാത്ത സ്‌പേസ് ബിജെപിക്ക് നേടിക്കൊടുക്കാന്‍ ആണ് സിപിഎം ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

Related Articles
Next Story
Share it