പ്രദേശിക കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ട; കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി എംപി അഭിനന്ദിച്ചത് ഇഷ്ടപ്പെടാതെ ചെന്നിത്തല

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി എംപി അഭിനന്ദിച്ചത് ഇഷ്ടപ്പെടാതെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രദേശിക കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടെന്ന് കടുത്ത ഭാഷയില്‍ ചെന്നിത്തല പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനസര്‍ക്കാരിനെ രാഹുല്‍ അഭിനന്ദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ മറുപടി. അത്തരം കാര്യങ്ങള്‍ പറയാന്‍ ഇവിടെ വേറെ ആളുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്ന് താന്‍ പറഞ്ഞത് ഏത് അര്‍ത്ഥത്തിലാണെന്ന് വിശദീകരിച്ചും അദ്ദേഹം രംഗത്തെത്തി. 'കൊവിഡിന്റെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതിനെക്കുറിച്ചാണ് രാഹുല്‍ […]

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി എംപി അഭിനന്ദിച്ചത് ഇഷ്ടപ്പെടാതെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രദേശിക കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടെന്ന് കടുത്ത ഭാഷയില്‍ ചെന്നിത്തല പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനസര്‍ക്കാരിനെ രാഹുല്‍ അഭിനന്ദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ മറുപടി. അത്തരം കാര്യങ്ങള്‍ പറയാന്‍ ഇവിടെ വേറെ ആളുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തുടര്‍ന്ന് താന്‍ പറഞ്ഞത് ഏത് അര്‍ത്ഥത്തിലാണെന്ന് വിശദീകരിച്ചും അദ്ദേഹം രംഗത്തെത്തി. 'കൊവിഡിന്റെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതിനെക്കുറിച്ചാണ് രാഹുല്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയെപ്പോലുളള ഒരാള്‍ ഇവിടെ വന്നിട്ട് പ്രാദേശിക വിഷയങ്ങളില്‍ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് എനിക്കുമുളളത്. അദ്ദേഹം പറയുമ്പോള്‍ ആ നിലയില്‍ നിന്ന് പറഞ്ഞാല്‍ മതി. ഇവിടത്തെ കാര്യങ്ങള്‍ പറയാന്‍ ഞങ്ങളൊക്കെ ഉണ്ട്. അതാണ് ഞങ്ങളുടെയും അഭിപ്രായം. ഈ ബ്‌ളെയിം ഗെയിം നടത്തരുതെന്ന് രാഹുല്‍ പറഞ്ഞതില്‍ എല്ലാം ഉണ്ട്'-ചെന്നിത്തല വ്യക്തമാക്കി.

Rahul Gandhi need not comment on local issues, says Chennithala

Related Articles
Next Story
Share it