യു.പി, പഞ്ചാബ് ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ നിയമസഭാ ഇലക്ഷന്‍: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും രാഹുല്‍ ഗാന്ധിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച; ബി.ജെ.പിക്കെതിരായ പടയൊരുക്കം ഉറ്റുനോക്കി രാജ്യം

ന്യൂഡെല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. യു.പി, പഞ്ചാബ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രധാന്യമുള്ളതാണ് ഈ കൂടിക്കാഴ്ച. നിര്‍ണായക കൂടിക്കാഴ്ചയിലൂടെ ബി.ജെ.പിക്കെതിരായ പടയൊരുക്കം ആരംഭിക്കുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. ഡെല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും […]

ന്യൂഡെല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. യു.പി, പഞ്ചാബ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രധാന്യമുള്ളതാണ് ഈ കൂടിക്കാഴ്ച. നിര്‍ണായക കൂടിക്കാഴ്ചയിലൂടെ ബി.ജെ.പിക്കെതിരായ പടയൊരുക്കം ആരംഭിക്കുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഡെല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും പഞ്ചാബിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് വഴക്കിന് പരിഹാരം കാണലുമാണ് ലക്ഷ്യമെന്ന് സൂചനയുണ്ട്.

പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവ്ജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് പ്രധാനമായും രാഹുല്‍ഗാന്ധി-പ്രശാന്ത് കിഷോര്‍ ചര്‍ച്ചയില്‍ വിഷയമായതെന്നാണ് സൂചന. കഴിഞ്ഞയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ ഡെല്‍ഹിയിലെ വസതിയായ കപൂര്‍ത്തല ഹൗസില്‍ പ്രശാന്ത് കിഷോര്‍ സന്ദര്‍ശിച്ചിരുന്നു.

യു.പി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എന്‍.സി.പി നേതാവ് ശരത് പവാറുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാഴ്ട മുമ്പായിരുന്നു ഇത്. അടച്ചിട്ട മുറിയില്‍ ഏകദേശം രണ്ടര മണിക്കൂറോളം ചര്‍ച്ച നീണ്ടു. ഇതിന് മുമ്പും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷം എന്നതാണ് ശരത് പവാറിന്റെ ലക്ഷ്യം. എന്നാല്‍, കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് പവാര്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചത്.

നവജ്യോത് സിങ് സിദ്ദു പാര്‍ട്ടി നേതൃത്വവുമായി ഉടക്കിനില്‍ക്കുന്ന സാഹചര്യത്തില്‍, സമവായ നീക്കത്തിനായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. 2017ല്‍ സിദ്ദുവിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത് പ്രശാന്ത് കിഷോര്‍ ആയിരുന്നു. സിദ്ദു എ.എ.പിയുമായി അടുക്കുന്നത് തടയാനാണ് കോണ്‍ഗ്രസ് നീക്കം. 2017ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് വേണ്ടി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ദയനീയ പരാജയമായിരുന്നു ഫലം. എന്നാല്‍ അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ മമതയ്ക്ക് വേണ്ടിയും തമിഴ്നാട്ടില്‍ സ്റ്റാലിന് വേണ്ടിയും പ്രവര്‍ത്തിച്ച് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പ്രശാന്ത് വീണ്ടും കോണ്‍ഗ്രസിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.

Related Articles
Next Story
Share it