രാഹുല്‍ ഗാന്ധിയെ രണ്ടാം ദിവസവും ഇ.ഡി ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇന്നും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. ഇ.ഡി ഓഫീസിലേക്ക് പ്രകടനവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ത്തിന് ഇടയാക്കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എത്ര ദിവസം വേണമെങ്കിലും അകത്തിട്ടോട്ടെയെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ജേബി മേത്തര്‍ എം.പിയെ പൊലീസ് വലിച്ചിഴച്ച് കൊണ്ട് പോയി. ഭ്രാന്ത് പിടിച്ച സര്‍ക്കാരിന്റെ പ്രതികരണമാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ […]

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇന്നും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. ഇ.ഡി ഓഫീസിലേക്ക് പ്രകടനവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ത്തിന് ഇടയാക്കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എത്ര ദിവസം വേണമെങ്കിലും അകത്തിട്ടോട്ടെയെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ജേബി മേത്തര്‍ എം.പിയെ പൊലീസ് വലിച്ചിഴച്ച് കൊണ്ട് പോയി. ഭ്രാന്ത് പിടിച്ച സര്‍ക്കാരിന്റെ പ്രതികരണമാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഇ.ഡി ഓഫീസിന് ചുറ്റും വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. എ.ഐ.സി.സി ആസ്ഥാനത്ത് രാഹുലിനൊപ്പം പ്രകടനമായി പോകാനെത്തിയ നിരവധി പ്രവര്‍ത്തകരെയും കൊടിക്കുന്നില്‍ സുരേഷ് എം.പിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍ ബലമായി പിടിച്ചു കയറ്റുകയായിരുന്നു. എം.പിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും അംഗീകരിച്ചില്ല.
ഇന്നലെ രാഹുല്‍ഗാന്ധിയെ ഒമ്പത് മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തിരുന്നു.

Related Articles
Next Story
Share it