രാഹുല്‍ ഗാന്ധി വയനാട്ടെ ജനങ്ങളെ വഞ്ചിച്ചു-അബ്ദുല്ല കുട്ടി
കാസര്‍കോട്: വയനാടിന്റെ ലോക്‌സഭാ അംഗം എന്നല്ലാതെ മറ്റൊരു ചുമതലയും ഇല്ലാത്ത രാഹുല്‍ ഗാന്ധി അത് നിര്‍വഹിക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുല്ലകുട്ടി ആരോപിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ജില്ലയില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഇ-ബുക്ക് പ്രകാശനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. രാജ്യത്ത് ലോക്ക്ഡൗണ്‍ കാലത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ ചെയ്ത സേവനങ്ങള്‍ ചരിത്രപരമെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് […]

കാസര്‍കോട്: വയനാടിന്റെ ലോക്‌സഭാ അംഗം എന്നല്ലാതെ മറ്റൊരു ചുമതലയും ഇല്ലാത്ത രാഹുല്‍ ഗാന്ധി അത് നിര്‍വഹിക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുല്ലകുട്ടി ആരോപിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ജില്ലയില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഇ-ബുക്ക് പ്രകാശനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. രാജ്യത്ത് ലോക്ക്ഡൗണ്‍ കാലത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ ചെയ്ത സേവനങ്ങള്‍ ചരിത്രപരമെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. നാഷണല്‍ കൗണ്‍സില്‍ അംഗം പ്രമീളാ സി.നായിക്ക്, ഉത്തര മേഖലാ വൈസ് പ്രസിഡണ്ട് ശ്രീ.സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. സദാനന്ദ റൈ, ജില്ലാ സെക്രട്ടറിമാരായ എന്‍.സതീഷ്, വിജയ് കുമാര്‍ റൈ, ജില്ലാ ട്രഷറര്‍ ജി.ചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി വിജയ് റൈ നന്ദിയും പറഞ്ഞു.