'പപ്പു മീന്‍ പിടിക്കുന്ന തിരക്കിലാണ്; എന്നിട്ട് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കുറ്റം ഇവിഎമ്മിന്'; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. പപ്പു മീന്‍ പിടിക്കുന്ന തിരക്കിലാണെന്നും എന്നിട്ട് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കുറ്റം ഇവിഎമ്മിനാണെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വിവിധ സംസ്ഥാനങ്ങളിലാണ്. അതേസമയം പപ്പു മീന്‍ പിടിക്കുകയാണെന്നും പിന്നീട് ഇ.വി.എമ്മിനെ കുറ്റം പറയുമെന്നും അദ്ദേഹം പറഞ്ഞു. മോദി തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തുകയാണ്. അമിത് ഷാ പശ്ചിമ ബംഗാളിലും നദ്ദ അസമിലും രാജ്‌നാഥ് […]

ന്യൂഡല്‍ഹി: കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. പപ്പു മീന്‍ പിടിക്കുന്ന തിരക്കിലാണെന്നും എന്നിട്ട് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കുറ്റം ഇവിഎമ്മിനാണെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വിവിധ സംസ്ഥാനങ്ങളിലാണ്. അതേസമയം പപ്പു മീന്‍ പിടിക്കുകയാണെന്നും പിന്നീട് ഇ.വി.എമ്മിനെ കുറ്റം പറയുമെന്നും അദ്ദേഹം പറഞ്ഞു.

മോദി തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തുകയാണ്. അമിത് ഷാ പശ്ചിമ ബംഗാളിലും നദ്ദ അസമിലും രാജ്‌നാഥ് സിംഗ് കേരളത്തിലുമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി മീന്‍ പിടിക്കുകയാണ്. പിന്നീട് ഇ.വി.എം മോശമാണെന്ന് പറയും. മന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും തിരഞ്ഞെടുപ്പ് പ്രചാണത്തിലെ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു എന്ന മട്ടിലാണ് മിശ്ര രാഹുലിനെ ആക്ഷേപിച്ചത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയത് ഏറെ ചര്‍ച്ചയായിരുന്നു. യാത്രയുടെ ചിത്രങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും സാമുഹിക മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

Related Articles
Next Story
Share it