ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കി
മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മമുന്‍ താരം രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കി. ട്വന്റി 20 ലോകകപ്പിന് ശേഷം നിലവിലെ കോച്ച് രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകരെ തേടിയത്. നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ദ്രാവിഡ് നിരസിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇയില്‍ ദ്രാവിഡും ബിസിസിഐ ഭാരവാഹികളും വീണ്ടും ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ […]
മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മമുന്‍ താരം രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കി. ട്വന്റി 20 ലോകകപ്പിന് ശേഷം നിലവിലെ കോച്ച് രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകരെ തേടിയത്. നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ദ്രാവിഡ് നിരസിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇയില്‍ ദ്രാവിഡും ബിസിസിഐ ഭാരവാഹികളും വീണ്ടും ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ […]
മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മമുന്‍ താരം രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കി. ട്വന്റി 20 ലോകകപ്പിന് ശേഷം നിലവിലെ കോച്ച് രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകരെ തേടിയത്. നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ദ്രാവിഡ് നിരസിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇയില്‍ ദ്രാവിഡും ബിസിസിഐ ഭാരവാഹികളും വീണ്ടും ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ദ്രാവിഡ് സമ്മതിച്ചതായാണ് വിവരം.
ലോധ കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം ഇന്ത്യയുടെ വിവിധ പരിശീലകന്മാര്‍ക്കായുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കേണ്ടതായിട്ടുണ്ട് എന്നതിനാല്‍ ബിസിസിഐ മുഖ്യ പരിശീലകന്‍, ബാറ്റിംഗ് പരിശീലകന്‍, ബൗളിംഗ് പരിശീലകന്‍, ഫീല്‍ഡിംഗ് പരിശീലകന്‍ എന്നിവയ്ക്ക് പുറമെ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സ്പോര്‍ട്സ് സയന്‍സ്/മെഡിസിന്‍ അധ്യക്ഷ സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിരുന്നു.
ഇതില്‍ മുഖ്യ പരിശീലകന്റെ സ്ഥാനത്തേക്കാണ് ദ്രാവിഡ് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ദ്രാവിഡ് അപേക്ഷ സമര്‍പ്പിച്ചതിനാല്‍ അദ്ദേഹം തന്നെയായിരിക്കും ഇന്ത്യയുടെ പരിശീലകന്‍ ആവുക എന്നാണ് സൂചന. അതിനാല്‍ തന്നെ മറ്റാരെങ്കിലും തല്‍സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. ദ്രാവിഡിന്റെ വിശ്വസ്തനായ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ട്. ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇന്ന് വൈകിട്ട് അഞ്ച് മണി വരെയായിരുന്നു അപേക്ഷ നല്‍കാനുള്ള അവസാന സമയം. അതേസമയം, മറ്റ് തസ്തികകളിലേക്ക് അപേക്ഷ നല്‍കാന്‍ നവംബര്‍ മൂന്ന് വരെ സമയം അനുവദിച്ചിട്ടുണ്ട്.
നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിക്കു നല്‍കിയിരുന്നതിനേക്കാള്‍ ഇരട്ടിയിലേറെ ശമ്പളമാണ് രാഹുല്‍ ദ്രാവിഡിന് ബിസിസിഐ ഓഫര്‍ ചെയ്തിരിക്കുന്നത്. ശാസ്ത്രിക്കു പ്രതിവര്‍ഷം 5.5 കോടിയാണ് പ്രതിഫലമായി നല്‍കിയിരുന്നത്. ബോണസും ഇതോടൊപ്പം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ദ്രാവിഡിന് പ്രതിവര്‍ഷം 10 കോടി രൂപയും ബോണസുമാണ് ശമ്പളമായി ലഭിക്കുക. ഇതോടെ ഇന്ത്യന്‍ പരിശീലകരില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ആളായി ദ്രാവിഡ് മാറും.
2021 നവംബര്‍ മുതലായിരിക്കും അടുത്ത പരിശീലകന്റെ കരാര്‍ ആരംഭിക്കുക. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് ബിസിസിഐയുമായി ദ്രാവിഡ് ഒപ്പുവയ്ക്കുക. ന്യൂസിലന്‍ഡിന് എതിരായ പരമ്പര മുതല്‍ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് തുടരും. ട്വന്റി 20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ട്വന്റി 20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന് കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ട്വന്റി 20 ക്യാപ്റ്റനാകും. അതേസമയം ഏകദിനത്തിന്റെ കാര്യത്തില്‍ കോഹ്ലി തീരുമാനമെടുത്തിട്ടില്ലെങ്കിലും പരിമിത ഓവറില്‍ തന്നെ രണ്ട് ക്യാപ്റ്റന്മാര്‍ വരുന്നത് തിരിച്ചടിയാകുമെന്നാണ് ബിസിസിഐയിലെ അനൗദ്യോഗിക വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പരിമിത ഓവറില്‍ രോഹിതും ടെസ്റ്റില്‍ കോഹ്ലിയും ക്യാപ്റ്റനാകുമെന്നാണ് പുറത്തുരുന്ന റിപോര്‍ട്ടുകള്‍. 2022 ട്വന്റി20 ലോകകപ്പും 2023 ഏകദിന ലോകകപ്പും മുന്‍നിര്‍ത്തിയാണ് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കുക.