കാസര്‍കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ റഹ്മാന് തായലങ്ങാടിയുടെ ‘വാക്കിന്റെ വടക്കന്‍ വഴികള്‍’ എന്ന പുസ്കതത്തിന്റെ പ്രകാശനം 27ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രശസ്ത സാഹിത്യകാരന് ആലങ്കോട് ലീലാകൃഷ്ണന് പ്രകാശനം നിര്‍വഹിക്കും. നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാട് പുസ്തകം ഏറ്റുവാങ്ങും. സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. റഹ്മാന് തായലങ്ങാടി ഉത്തരദേശം വാരാന്തപ്പതിപ്പില്‍ നേരത്തെ എഴുതിയ നാട്ടുഭാഷയെ കുറിച്ചുള്ള ലേഖനപരമ്പരയാണ് പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സഗീറിന്റെ രേഖാചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹുബാഷിക പബ്ലിക്കേഷന്‍സാണ് പുസ്തകം ഒരുക്കിയത്.