റഹ്‌മാന്‍ തായലങ്ങാടി സര്‍ഗവൈഭവം കൊണ്ട് സമൂഹത്തിന്റെ ഇരുട്ട് അകറ്റിയ മഹത് വ്യക്തിത്വം- ഡോ. ഖാദര്‍ മാങ്ങാട്

കാസര്‍കോട്: ഗുരു എന്നാല്‍ ഇരുട്ട് അകറ്റുന്ന ആള്‍ എന്നാണ് അര്‍ഥമാക്കുന്നതെന്നും പ്രഭാഷണത്തിലൂടെയും പത്രപ്രവര്‍ത്തനത്തിലൂടെയും സാഹിത്യകൃതികളിലൂടെയും ഇരുട്ട് അകറ്റിയ മഹത് വ്യക്തിത്വമാണ് റഹ്‌മാന്‍ തായലങ്ങാടിയെന്നും കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. സംസ്‌കാര സാഹിതിയുടെ 'ഗുരുവന്ദനം' പുരസ്‌കാരം റഹ്‌മാന്‍ തായലങ്ങാടിക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോടിന് ഒരു ഭാഗത്ത് കള്ളക്കടത്തിന്റെയും മറ്റും പേരില്‍ നെഗറ്റീവ് പോപ്പുലാരിറ്റിയാണെങ്കില്‍ മറുഭാഗത്ത് നന്മ നിറഞ്ഞ സംസ്‌കാരത്തിന്റെ മുഖം കൂടിയുണ്ട്. കാസര്‍കോടിനെ ഉത്തമമായ സംസ്‌കാരത്തിലേക്ക് കൊണ്ടുപോകുന്നതില്‍ മുന്‍പന്തിയില്‍ […]

കാസര്‍കോട്: ഗുരു എന്നാല്‍ ഇരുട്ട് അകറ്റുന്ന ആള്‍ എന്നാണ് അര്‍ഥമാക്കുന്നതെന്നും പ്രഭാഷണത്തിലൂടെയും പത്രപ്രവര്‍ത്തനത്തിലൂടെയും സാഹിത്യകൃതികളിലൂടെയും ഇരുട്ട് അകറ്റിയ മഹത് വ്യക്തിത്വമാണ് റഹ്‌മാന്‍ തായലങ്ങാടിയെന്നും കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു.
സംസ്‌കാര സാഹിതിയുടെ 'ഗുരുവന്ദനം' പുരസ്‌കാരം റഹ്‌മാന്‍ തായലങ്ങാടിക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോടിന് ഒരു ഭാഗത്ത് കള്ളക്കടത്തിന്റെയും മറ്റും പേരില്‍ നെഗറ്റീവ് പോപ്പുലാരിറ്റിയാണെങ്കില്‍ മറുഭാഗത്ത് നന്മ നിറഞ്ഞ സംസ്‌കാരത്തിന്റെ മുഖം കൂടിയുണ്ട്. കാസര്‍കോടിനെ ഉത്തമമായ സംസ്‌കാരത്തിലേക്ക് കൊണ്ടുപോകുന്നതില്‍ മുന്‍പന്തിയില്‍ നിന്നവരില്‍ ഒരാള്‍ കെ.എം അഹ്‌മദ് മാഷാണ്. അതേ നിരയില്‍ നില്‍ക്കുന്ന മറ്റൊരാള്‍ റഹ്‌മാന്‍ തായലങ്ങാടിയാണെന്ന് ഖാദര്‍ മാങ്ങാട് വ്യക്തമാക്കി.
കേരള ഫോക്‌ലോര്‍ അക്കാദമി മുന്‍ സെക്രട്ടറിയും സംസ്‌കാര സാഹിതി സംസ്ഥാന വൈസ് ചെയര്‍മാനുമായ എം. പ്രദീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.
വിദ്യാനഗര്‍ ജേര്‍ണലിസ്റ്റ് നഗറിലെ റഹ്‌മാന്‍ തായലങ്ങാടിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ വി.വി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
എ. ഷാഹുല്‍ ഹമീദ്, മുജീബ് അഹ്‌മദ്, ഖാലിദ് പൊവ്വല്‍, അഷ്‌റഫ് കൈന്താര്‍, ഉമേഷ് അണങ്കൂര്‍ എന്നിവര്‍ സംസാരിച്ചു. സംസ്‌കാര സാഹിതി ജില്ലാ ജന. കണ്‍വീനര്‍ രാഘവന്‍ കുളങ്ങര സ്വാഗതവും സംസ്‌കാര സാഹിതി ജില്ലാ ട്രഷറര്‍ ദിനേശന്‍ മൂലക്കണ്ടം നന്ദിയും പറഞ്ഞു. റഹ്‌മാന്‍ തായലങ്ങാടി മറുപടി പ്രസംഗം നടത്തി. പ്രശസ്തിപത്രം, ശില്‍പ്പം, ഓണക്കോടി എന്നിവയുള്‍പ്പെട്ടതാണ് പുരസ്‌കാരം.
പൊതുജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ കൈയൊപ്പു ചാര്‍ത്തിയ പ്രതിഭാധനരോടുള്ള ആദരസൂചകമായി എല്ലാവര്‍ഷവും ചിങ്ങമാസത്തില്‍ ഓണനാളുകളോടനുബന്ധിച്ച് സംസ്‌കാര സാഹിതി ഗുരുവന്ദനം പുരസ്‌കാരം നല്‍കാറുണ്ട്.

Related Articles
Next Story
Share it