റഹ്മാന്‍ മാഷിന്റെ ഓര്‍മയിലുമുണ്ട് പി. മധുരം
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ജൂബ്ബയുടെ കീശയില്‍ കൈയിട്ട് മധുരം വാരി നല്‍കിയവരുടെ കൂട്ടത്തില്‍ റിട്ട. കോളേജ് അധ്യാപകനും എഴുത്തുകാരനും ഡോക്യുമെന്റേറിയനും ആക്ടിവിസ്റ്റുമായ പ്രൊഫ. എം.എ. റഹ്മാനുമുണ്ട്. 1970 കളില്‍ എം.എ. റഹ്മാന്‍, കാസര്‍കോട് ഗവ. കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്താണത്.അന്ന് മലയാളമനോരമയുടെ ഓഫീസ് കാസര്‍കോട്ട് എയര്‍ലൈന്‍സ് ലോഡ്ജിലായിരുന്നു. ബാലകൃഷ്ണന്‍ മാങ്ങാടായിരുന്നു ലേഖകന്‍. എം.എ. റഹ്മാന് ബാലകൃഷ്ണന്‍ മാങ്ങാടിനെ നന്നായറിയാം. റഹ്മാന്‍ ഉദുമക്കാരനാണ്. ബാലകൃഷ്ണന്‍ മാങ്ങാട്, മാങ്ങാട്ടുകാരനും. ഉദുമയും മാങ്ങാടും അടുത്തടുത്താണ്.സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും അക്കാലത്തു തന്നെ തല്‍പരനായിരുന്ന […]
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ജൂബ്ബയുടെ കീശയില്‍ കൈയിട്ട് മധുരം വാരി നല്‍കിയവരുടെ കൂട്ടത്തില്‍ റിട്ട. കോളേജ് അധ്യാപകനും എഴുത്തുകാരനും ഡോക്യുമെന്റേറിയനും ആക്ടിവിസ്റ്റുമായ പ്രൊഫ. എം.എ. റഹ്മാനുമുണ്ട്. 1970 കളില്‍ എം.എ. റഹ്മാന്‍, കാസര്‍കോട് ഗവ. കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്താണത്.അന്ന് മലയാളമനോരമയുടെ ഓഫീസ് കാസര്‍കോട്ട് എയര്‍ലൈന്‍സ് ലോഡ്ജിലായിരുന്നു. ബാലകൃഷ്ണന്‍ മാങ്ങാടായിരുന്നു ലേഖകന്‍. എം.എ. റഹ്മാന് ബാലകൃഷ്ണന്‍ മാങ്ങാടിനെ നന്നായറിയാം. റഹ്മാന്‍ ഉദുമക്കാരനാണ്. ബാലകൃഷ്ണന്‍ മാങ്ങാട്, മാങ്ങാട്ടുകാരനും. ഉദുമയും മാങ്ങാടും അടുത്തടുത്താണ്.സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും അക്കാലത്തു തന്നെ തല്‍പരനായിരുന്ന […]
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ജൂബ്ബയുടെ കീശയില്‍ കൈയിട്ട് മധുരം വാരി നല്‍കിയവരുടെ കൂട്ടത്തില്‍ റിട്ട. കോളേജ് അധ്യാപകനും എഴുത്തുകാരനും ഡോക്യുമെന്റേറിയനും ആക്ടിവിസ്റ്റുമായ പ്രൊഫ. എം.എ. റഹ്മാനുമുണ്ട്. 1970 കളില്‍ എം.എ. റഹ്മാന്‍, കാസര്‍കോട് ഗവ. കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്താണത്.
അന്ന് മലയാളമനോരമയുടെ ഓഫീസ് കാസര്‍കോട്ട് എയര്‍ലൈന്‍സ് ലോഡ്ജിലായിരുന്നു. ബാലകൃഷ്ണന്‍ മാങ്ങാടായിരുന്നു ലേഖകന്‍. എം.എ. റഹ്മാന് ബാലകൃഷ്ണന്‍ മാങ്ങാടിനെ നന്നായറിയാം. റഹ്മാന്‍ ഉദുമക്കാരനാണ്. ബാലകൃഷ്ണന്‍ മാങ്ങാട്, മാങ്ങാട്ടുകാരനും. ഉദുമയും മാങ്ങാടും അടുത്തടുത്താണ്.
സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും അക്കാലത്തു തന്നെ തല്‍പരനായിരുന്ന റഹ്മാന്‍ മാഷ്, സമയംകിട്ടുമ്പോഴെല്ലാം ബാലകൃഷ്ണന്‍ മാങ്ങാടിനെ കാണാന്‍ മനോരമ ഓഫീസില്‍ എത്തും. ഓഫീസിന് താഴെ ഉഡുപ്പി ഹോട്ടലുണ്ട്. അവിടെ നിന്ന് ചായയും തിണ്ടിയും ചോറും കഴിക്കും. ചിലപ്പോള്‍ ബാലകൃഷ്ണന്‍ മാങ്ങാടിന്റെ വകയാകും അവ.
ഒരിക്കല്‍ മനോരമയില്‍ ഇരിക്കുമ്പോഴുണ്ട് മഹാകവി അവിടേയ്ക്ക് കടന്നുവരുന്നു. രൂപം കണ്ടപ്പോള്‍ തന്നെ അത് മഹാകവിയാണെന്ന് റഹ്മാന് മനസിലായി. കവി, റഹ്മാനെ കണ്ടപ്പോള്‍ അപരിചിത ഭാവത്തില്‍ ആദ്യമൊന്ന് നോക്കി. റഹ്മാന്‍ ഭവ്യതയോടെ നിന്നു. ഊരും പേരും ചോദിച്ചറിഞ്ഞു. കോളേജില്‍ പഠിക്കുകയാണെന്നറിഞ്ഞപ്പോള്‍ മുഖത്ത് സന്തോഷം വിരിഞ്ഞു.
ഉടന്‍ ജൂബ്ബയുടെ കീശയില്‍ കൈയിട്ട് ഒരു ലഡുവെടുത്ത് കൊടുത്തു. റഹ്മാന്‍ ഭയ ഭക്തിബഹുമാനത്തോടെ അത് വാങ്ങിക്കഴിച്ചു. ആ ലഡുവിന് ഇരട്ടിമധുരമുള്ളതായി അദ്ദേഹം അനുഭവിച്ചറിഞ്ഞു.
അതില്‍പ്പിന്നെ ഒരിക്കല്‍കൂടി റഹ്മാന്‍ മാഷ് മഹാകവിയെ നേരില്‍ കണ്ടിട്ടുണ്ട്. 1974ല്‍ തളങ്കര ഗവ.മുസ്ലിം ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തിലായിരുന്നു അത്. മഹാകവി, ബംഗാളി സാഹിത്യകാരന്‍ ജരാസന്ധന് മാമ്പൂക്കുല സമര്‍പ്പിക്കുന്നതിനും ദണ്ഡനമസ്‌കാരം ചെയ്യുന്നതിനുമെല്ലാം റഹ്മാന്‍ മാഷ് സാക്ഷി.
അന്ന് കാണാതിരുന്ന വലിപ്പം പില്‍ക്കാലത്താണ് മഹാകവിയില്‍ ശരിക്കും അനുഭവിക്കാനായതെന്നും ഭാഷാധ്യാപകനായ റഹ്മാന്‍ മാഷ് ഓര്‍ക്കുന്നു.
'ബഷീര്‍ ദി മാന്‍' ഡോക്യുമെന്ററിയ്ക്കു ശേഷം മഹാകവി പി. യെ കുറിച്ചും ഡോക്യുമെന്ററിയെടുക്കാന്‍ റഹ്മാന്‍ മാഷ് ഉദ്ദേശിച്ചിരുന്നു. എന്നാല്‍ മഹാകവിയുടെ ഐതിഹാസിക സമാനമായ ജീവിതം ആവിഷ്‌കരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും സാങ്കേതിക പ്രയാസങ്ങളും കണക്കിലെടുത്ത് ആ ഉദ്യമത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ എഴുത്തിലും പ്രസംഗത്തിലും പഠനത്തിലും പി.യെ പിന്തുടന്നുകൊണ്ടേയിരുന്നു. ഇപ്പോഴും അത് തുടരുന്നു. മഹാകവിയുടെ ആത്മകഥ ഒരു പാഠപുസ്തകം പോലെ മാഷ് കണക്കാക്കുന്നു.
കാസര്‍കോടും പരിസരങ്ങളും മഹാകവിയുടെ വിഹാരകേന്ദ്രമായിരുന്നു കുറേക്കാലം. കവി ടി. ഉബൈദ് കവിയുടെ ഉറ്റചങ്ങാതിയിരുന്നു. കെ.എം. അഹ്മദ്, പി.വി. കൃഷ്ണന്‍, യു. കുഞ്ഞിക്കണ്ണന്‍, കീരിയാട്ട് കുട്ടിരാമന്‍, പി. അപ്പുക്കുട്ടന്‍, പി.വി.സി. നമ്പ്യാര്‍ തുടങ്ങിയവര്‍ കാസര്‍കോട്ടെ കൂട്ടുകാര്‍. പി.വി. കൃഷ്ണന്‍ കാസര്‍കോട് കടപ്പുറത്തു വെച്ചെടുത്ത കവിയുടെ ഫോട്ടോകള്‍ വലിയ ഈടുവെപ്പായി നിലനില്‍ക്കുന്നു.
കാസര്‍കോട്ടെ മുബാറക്ക് പ്രസില്‍ നിന്നാണ് പി.യുടെ വസന്തോത്സവം, വസന്തപൗര്‍ണമി എന്നീ കവിതാ സമാഹാരങ്ങള്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ധനസഹായത്തോടെ അച്ചടിച്ചിറക്കിയത്. പ്രസിലെ ജീവനക്കാരനായിരുന്ന ചൗക്കിയിലെ കെ. ഭാസ്‌കരനും മഹാകവിയുടെ വക മധുരം കിട്ടിയിട്ടുണ്ട്.
-രവീന്ദ്രന്‍ പാടി