പൂച്ചകളുടെ തോഴന്‍ രാഘവന്‍ നായര്‍ ഓര്‍മ്മയായി
ബന്തടുക്ക: കക്കച്ചാലിലെ വ്യാപാരി രാഘവന്‍ നായര്‍ (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്ടു നിന്നും ബന്തടുക്കയിലെത്തി പലചരക്ക് -ഹോട്ടല്‍ കച്ചവടമായിരുന്നു രാഘവന്‍ നായര്‍ക്ക് ജീവിതമാര്‍ഗം. ഒപ്പം കൂട്ടിനായി കുറെ പൂച്ചകളും. ഒരു വെളുത്ത ബനിയനും മടക്കിക്കുത്തിയ ലുങ്കിയും കയ്യില്‍ ചെയിന്‍ വാച്ചും നരച്ച തലമുടിയും അദ്ദേഹത്തിന്റെ മുഖമുദ്ര ആയിരുന്നു. ചെറുതും വലുതുമായ പൂച്ചകള്‍ കടയില്‍ രാഘവന്‍ നായരുടെ കൂട്ടായിരിക്കും. കടയിലെ ബ്രഡ്, പാല്‍, മുട്ട തുടങ്ങിയവ പൂച്ചകള്‍ക്കായി മാറ്റിവെക്കും. കൂടാതെ […]

ബന്തടുക്ക: കക്കച്ചാലിലെ വ്യാപാരി രാഘവന്‍ നായര്‍ (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്ടു നിന്നും ബന്തടുക്കയിലെത്തി പലചരക്ക് -ഹോട്ടല്‍ കച്ചവടമായിരുന്നു രാഘവന്‍ നായര്‍ക്ക് ജീവിതമാര്‍ഗം. ഒപ്പം കൂട്ടിനായി കുറെ പൂച്ചകളും. ഒരു വെളുത്ത ബനിയനും മടക്കിക്കുത്തിയ ലുങ്കിയും കയ്യില്‍ ചെയിന്‍ വാച്ചും നരച്ച തലമുടിയും അദ്ദേഹത്തിന്റെ മുഖമുദ്ര ആയിരുന്നു.
ചെറുതും വലുതുമായ പൂച്ചകള്‍ കടയില്‍ രാഘവന്‍ നായരുടെ കൂട്ടായിരിക്കും. കടയിലെ ബ്രഡ്, പാല്‍, മുട്ട തുടങ്ങിയവ പൂച്ചകള്‍ക്കായി മാറ്റിവെക്കും. കൂടാതെ മറ്റ് പല വളര്‍ത്തു മിണ്ടാപ്രാണികളോടും നല്ല സ്നേഹവും കരുണയും അദ്ദേഹം നിലനിര്‍ത്തിപ്പോന്നിരുന്നു. ഭാര്യ: ഉമ്പിച്ചിയമ്മ. മക്കള്‍: മധു, ശശി.