രാഘവന്‍ വക്കീല്‍ അഥവാ അഡ്വ.പി.രാഘവന്‍
അഡ്വ. പി. രാഘവന്‍. ഇന്ന് ഞാന്‍ അറിയുന്നത് രോഗാതുരനായി വിശ്രമിക്കുന്ന രാഘവേട്ടനായാണ്. 82ല്‍ 'മലയാള നാട്' വാരികയില്‍ 'പുഴമത്സ്യം' എന്ന കഥയെഴുതുമ്പോള്‍ തൂലികത്തുമ്പത്ത് രാഘവേട്ടനായിരുന്നു. ഫോര്‍ട്ട് റോഡില്‍ ത്രീസ്റ്റാര്‍ ബില്‍ഡിങ്ങിലായിരുന്നു ആദ്യം പി. രാഘവേട്ടന്റെ വക്കീലാഫീസ്. സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ വക്കീല്‍ ഗുമസ്തന്‍ കുഞ്ഞമ്പുനായരെയും ഓര്‍ക്കുന്നു. പി. രാഘവന്‍ എന്ന കമ്മ്യൂണിസ്റ്റിനെ അറിയുന്നത് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ്. അത്യന്തം ശോഷിച്ച ആ മനുഷ്യന്‍ ഒരു കുടയും കക്ഷത്ത് ഇറുക്കി സ്റ്റേഷനെയാകെ വിറപ്പിച്ച സംഭവം. 'രാഘവേട്ടാ... ഞങ്ങള്‍ […]
അഡ്വ. പി. രാഘവന്‍. ഇന്ന് ഞാന്‍ അറിയുന്നത് രോഗാതുരനായി വിശ്രമിക്കുന്ന രാഘവേട്ടനായാണ്. 82ല്‍ 'മലയാള നാട്' വാരികയില്‍ 'പുഴമത്സ്യം' എന്ന കഥയെഴുതുമ്പോള്‍ തൂലികത്തുമ്പത്ത് രാഘവേട്ടനായിരുന്നു. ഫോര്‍ട്ട് റോഡില്‍ ത്രീസ്റ്റാര്‍ ബില്‍ഡിങ്ങിലായിരുന്നു ആദ്യം പി. രാഘവേട്ടന്റെ വക്കീലാഫീസ്. സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ വക്കീല്‍ ഗുമസ്തന്‍ കുഞ്ഞമ്പുനായരെയും ഓര്‍ക്കുന്നു. പി. രാഘവന്‍ എന്ന കമ്മ്യൂണിസ്റ്റിനെ അറിയുന്നത് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ്. അത്യന്തം ശോഷിച്ച ആ മനുഷ്യന്‍ ഒരു കുടയും കക്ഷത്ത് ഇറുക്കി സ്റ്റേഷനെയാകെ വിറപ്പിച്ച സംഭവം. 'രാഘവേട്ടാ... ഞങ്ങള്‍ […]
അഡ്വ. പി. രാഘവന്‍.
ഇന്ന് ഞാന്‍ അറിയുന്നത് രോഗാതുരനായി വിശ്രമിക്കുന്ന രാഘവേട്ടനായാണ്. 82ല്‍ 'മലയാള നാട്' വാരികയില്‍ 'പുഴമത്സ്യം' എന്ന കഥയെഴുതുമ്പോള്‍ തൂലികത്തുമ്പത്ത് രാഘവേട്ടനായിരുന്നു.
ഫോര്‍ട്ട് റോഡില്‍ ത്രീസ്റ്റാര്‍ ബില്‍ഡിങ്ങിലായിരുന്നു ആദ്യം പി. രാഘവേട്ടന്റെ വക്കീലാഫീസ്. സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ വക്കീല്‍ ഗുമസ്തന്‍ കുഞ്ഞമ്പുനായരെയും ഓര്‍ക്കുന്നു.
പി. രാഘവന്‍ എന്ന കമ്മ്യൂണിസ്റ്റിനെ അറിയുന്നത് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ്. അത്യന്തം ശോഷിച്ച ആ മനുഷ്യന്‍ ഒരു കുടയും കക്ഷത്ത് ഇറുക്കി സ്റ്റേഷനെയാകെ വിറപ്പിച്ച സംഭവം.
'രാഘവേട്ടാ... ഞങ്ങള്‍ പറയുന്നത് ദയവ്‌ചെയ്ത് കേള്‍ക്ക്...' സബ്ഇന്‍സ്‌പെക്ടര്‍ ഇളിഭ്യനായി തന്റെ കസേരയില്‍ ശിരസ് താഴ്ത്തി ഇരിക്കുന്നു. കുറ്റിക്കോല്‍ സ്വദേശി ഗോപി എന്ന കോണ്‍സ്റ്റബിള്‍ രാഘവേട്ടനെ 'തണുപ്പിക്കാന്‍' ശ്രമിക്കുന്നു. അന്ന് കരുണാകര ഭരണമാണ്. അന്യായമായി ഒരു സഖാവിനെ ജാല്‍സൂര്‍ റോഡില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തതാണ് വിഷയം.
അത്യന്തം രൂക്ഷമായി പൊലീസിനെ പ്രകോപിപ്പിച്ച് ആ സഖാവിനെ തന്റെ മെലിഞ്ഞുണങ്ങിയ കരങ്ങളാല്‍ ലോക്കപ്പില്‍ നിന്ന് രാഘവന്‍ ഇറക്കിക്കൊണ്ടുവരികയായിരുന്നു. പിന്നീട് ആ 'സഖാവിനെ' എനിക്ക് കടുത്ത ആരാധനയായി. മൈക്കിന് മുന്നില്‍ വിരല്‍ ചൂണ്ടിയേ രാഘവേട്ടന്‍ പ്രസംഗിക്കാറുള്ളൂ. വെറും വായ്ത്താരികളല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാറപ്പുറം സമ്മേളനം തൊട്ട് ആ പ്രസംഗം ആരംഭിക്കും. അതിക്രമം പ്രവര്‍ത്തിച്ചവരെ അത്യന്തം രൂക്ഷമായ ഭാഷയില്‍ കുടഞ്ഞെറിയും. കോടതിക്കുള്ളിലും രാഘവേട്ടനെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്.
'പോരുകോഴിയെപ്പോലെ പൊരുതും...'
പാര്‍ട്ടി സഖാക്കളെ കേന്ദ്രീകരിച്ചുള്ള വക്കാലത്തുകളാണ് അധികവും. ഏത് തിരക്കിനിടയിലും കാല്‍നടയായി ബദ്‌രിയാ ഹോട്ടലില്‍ കയറും. ഒരു ചായ മാത്രം. പലപ്പോഴും ആരെങ്കിലും രാഘവേട്ടന്റെ ചായക്കാശും കൊടുത്തേ പോവൂ. കൗണ്ടറില്‍ മുതലാളിമാരാണ് ഉള്ളതെങ്കില്‍ ഇത്തിരി കുശലം. കാസര്‍കോട് താലൂക്കില്‍ ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ചതിലും രാഘവേട്ടന് നിര്‍ണായക സ്വാധീനമുണ്ട്. പത്തോ പന്ത്രണ്ടോ മണിക്കൂര്‍ ജോലി. ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ നാലണ ബീഡി പൈസ. വാരാന്ത്യം തുച്ഛമായ കൂലി. ലീവില്ല. മറ്റ് ആനുകൂല്യങ്ങള്‍ ഇല്ല. ഇതിനെതിരെ ഹോട്ടല്‍ തൊഴിലാളികളെ ഒരു ചരടില്‍ കോര്‍ത്തതിന് പിന്നിലെ യഥാര്‍ത്ഥ ശില്‍പ്പി പാച്ചേനി കുഞ്ഞിരാമന്‍ എന്ന കഠിന കമ്യൂണിസ്റ്റ് ആണെങ്കിലും ഫീല്‍ഡില്‍ രാഘവേട്ടനായിരുന്നു. ആകസ്മികമായല്ല ഞാന്‍ കാസര്‍കോട് വിട്ടത്. ജീവിതത്തിന്റെ നെരിപ്പോടുകളില്‍ നിന്ന് കര കയറാന്‍കൂടിയായിരുന്നു. വാടക വീട് പൂട്ടി തല്‍ക്കാലത്തേക്കുള്ള ഡ്രസുകള്‍ മാത്രമെടുത്ത് ഞാന്‍ ഫോര്‍ട്ട് റോഡിലൂടെ ഉറ്റചങ്ങാതി രഘുവിനോട് നൂറുരൂപ വാങ്ങി മലബാര്‍ എക്‌സ്പ്രസിനെ ലക്ഷ്യമിട്ട് നടന്നു.
രണ്ട് മാസം കഴിഞ്ഞ് വാടക വീടിന്റെ ഉടമ അഡ്വ. പി. രാഘവനെ സമീപിച്ചു. രാഘവേട്ടന്‍ എനിക്ക് എഴുതിയ ഇന്‍ലന്റ് ലെറ്റര്‍ ഇങ്ങനെയായിരുന്നു.
'സഖാവേ,
കാര്യങ്ങള്‍ വിഷമസ്ഥിതിയിലായത് നമ്മുടെ കുറ്റം കൊണ്ടല്ല. ലക്ഷങ്ങള്‍ വില പിടിപ്പുള്ള വീട്ടുപകരണങ്ങളും പുസ്തകങ്ങളും അടച്ചിട്ടാണ് താങ്കള്‍ പോയത്. സ്ഥിതി ഞാന്‍ ഊഹിക്കുന്നു. കോടതിയില്‍ അഫിഡാവിറ്റ് നല്‍കി ഹനീഫിന്റെ സമ്മതത്തോടെ പൂട്ടു തുറക്കാനാണ് കെട്ടിടം ഉടമ എന്നെ സമീപിച്ചത്. അഫിഡാവിറ്റ് അയക്കുന്നു. ഒപ്പിട്ട് അയക്കുക...'
ഞാന്‍ ഖേദിച്ചില്ല. രാഘവേട്ടന്‍ വീട് തുറപ്പിച്ചു. ഉടമ വസ്തുവകകള്‍ വരുതിയിലാക്കി. 'ശബ്ദതാരാവലി' പേജുകള്‍ അടക്കം കീറി ഉപ്പും മുളകും പൊതിഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍ ഖേദമില്ല. ഇതെഴുതുന്നത് കുറ്റിക്കോലില്‍ ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന അഡ്വ. രാഘവേട്ടനെ ആരെങ്കിലും ഉത്തരദേശം വായിച്ച് കേള്‍പ്പിക്കണം എന്ന ആഗ്രഹത്തോടെയാണ്. അദ്ദേഹം എല്ലാം ഓര്‍ക്കുന്നുണ്ടാവും.
ഏപ്രില്‍ 20ന് പയ്യന്നൂര്‍ അന്നൂരില്‍ നിന്ന് പി. അപ്പുക്കുട്ടന്‍ മാഷുടെ മകന്‍ നല്ല ജേര്‍ണലിസ്റ്റ് കൗമുദിയിലെ ശ്രീഹര്‍ഷന്‍ വിളിച്ചു.
'ഹനീഫ്ക്ക, അച്ഛനെ തനയന്റെ വൈദ്യശാല വായിച്ച് കേള്‍പ്പിച്ചു. അച്ഛന് നിങ്ങളോട് സംസാരിക്കണം....'
അപ്പുക്കുട്ടന്‍ മാഷോട് ഞാന്‍ ഫോണില്‍ സംസാരിച്ചു. 'എടോ, തന്റെ ഓര്‍മ്മശക്തി...സമ്മതിച്ചു; നീയൊന്ന് വായോ...എനിക്ക് കാണണം.