സി. രാഘവന്‍ മലയാള-കന്നട ജനതയെ ഹൃദയം കൊണ്ട് ബന്ധിപ്പിച്ച ധമനി-പി. പവിത്രന്‍

കാസര്‍കോട്: ആധുനിക ഇന്ത്യയിലെ ദേശീയോദ്ഗ്രഥനം എന്ന് പറയുന്നത് ബഹുഭാഷാ പരമായ ഹൃദയ ഐക്യമാണെന്നും അതിനകത്ത് വിവര്‍ത്തനത്തിന് വലിയ പങ്കുണ്ടെന്നും സാഹിത്യ നിരൂപകന്‍ പി. പവിത്രന്‍ പറഞ്ഞു. വിവര്‍ത്തനം വിവിധ ഭാഷകളെ പ്രതിനിധീകരിക്കുന്ന ജനങ്ങളെ ഹൃദയം കൊണ്ട് ബന്ധിപ്പിക്കുന്നുവെന്നും കന്നടയും മലയാളവും എന്ന് പറയുന്ന രണ്ട് ജനതകളെ ഹൃദയം കൊണ്ട് ബന്ധിപ്പിച്ച ഒരു ധമനിപോലെയാണ് സി. രാഘവന്‍മാസ്റ്റര്‍ നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിവര്‍ത്തകനും പത്രാധിപരും അധ്യാപകനുമൊക്കെയായിരുന്ന സി. രാഘവന്‍ മാസ്റ്ററുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് സാഹിത്യവേദി ഓണ്‍ലൈന്‍ വഴി […]

കാസര്‍കോട്: ആധുനിക ഇന്ത്യയിലെ ദേശീയോദ്ഗ്രഥനം എന്ന് പറയുന്നത് ബഹുഭാഷാ പരമായ ഹൃദയ ഐക്യമാണെന്നും അതിനകത്ത് വിവര്‍ത്തനത്തിന് വലിയ പങ്കുണ്ടെന്നും സാഹിത്യ നിരൂപകന്‍ പി. പവിത്രന്‍ പറഞ്ഞു.
വിവര്‍ത്തനം വിവിധ ഭാഷകളെ പ്രതിനിധീകരിക്കുന്ന ജനങ്ങളെ ഹൃദയം കൊണ്ട് ബന്ധിപ്പിക്കുന്നുവെന്നും കന്നടയും മലയാളവും എന്ന് പറയുന്ന രണ്ട് ജനതകളെ ഹൃദയം കൊണ്ട് ബന്ധിപ്പിച്ച ഒരു ധമനിപോലെയാണ് സി. രാഘവന്‍മാസ്റ്റര്‍ നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിവര്‍ത്തകനും പത്രാധിപരും അധ്യാപകനുമൊക്കെയായിരുന്ന സി. രാഘവന്‍ മാസ്റ്ററുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് സാഹിത്യവേദി ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാഹിത്യവേദി പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഞാന്‍ അറിയുന്ന രാഘവന്‍ മാസ്റ്റര്‍ എന്ന വിഷയത്തില്‍ പലരും മാസ്റ്ററുമായുള്ള അനുഭവം പങ്കുവെച്ചു. സാഹിത്യ വേദി വൈസ് പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ മോഡറേറ്ററായിരുന്നു. കെ.വി. കുമാരന്‍ മാസ്റ്റര്‍, നാരായണന്‍ പേരിയ, എ.കെ. മുഹമ്മദ് റിയാസ്, കെ.വി. മണികണ്ഠ ദാസ്, മുജീബ് അഹ്‌മദ്, വി.വി. പ്രഭാകരന്‍, എ.എസ്. മുഹമ്മദ് കുഞ്ഞി, ടി.എ. ഷാഫി, ഗിരിധര്‍ രാഘവന്‍, ആര്‍.എസ്. രാജേഷ് കുമാര്‍ സംസാരിച്ചു. സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ സ്വാഗതവും റഹീം ചൂരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it