ഉപ്പള സ്‌കൂളിലെ റാഗിങ്ങ്; ബാലാവകാശ കമ്മീഷനും മഞ്ചേശ്വരം പൊലീസും കേസെടുത്തു
ഉപ്പള: ഉപ്പള ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷനും മഞ്ചേശ്വരം പൊലീസും കേസെടുത്തു. സംഭവം സംബന്ധിച്ച അന്വേഷണത്തിന് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബായാര്‍ റോഡിലെ മറ്റൊരു സ്‌കൂളില്‍ ഷൂവള്ളിയില്‍ കെട്ടി നവാഗത വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വരാന്തയിലൂടെ നടത്തിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ഇന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗം ചേരുന്നുണ്ട്. ഈ സ്‌കൂളില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥിയോ രക്ഷിതാക്കളോ ഇന്നലെ വരെ പരാതി നല്‍കിയിട്ടില്ല. ചൊവ്വാഴ്ചയാണ് […]

ഉപ്പള: ഉപ്പള ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷനും മഞ്ചേശ്വരം പൊലീസും കേസെടുത്തു. സംഭവം സംബന്ധിച്ച അന്വേഷണത്തിന് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബായാര്‍ റോഡിലെ മറ്റൊരു സ്‌കൂളില്‍ ഷൂവള്ളിയില്‍ കെട്ടി നവാഗത വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വരാന്തയിലൂടെ നടത്തിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ഇന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗം ചേരുന്നുണ്ട്. ഈ സ്‌കൂളില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥിയോ രക്ഷിതാക്കളോ ഇന്നലെ വരെ പരാതി നല്‍കിയിട്ടില്ല. ചൊവ്വാഴ്ചയാണ് ഉപ്പള സ്‌കൂളില്‍ റാഗിങ്ങ് നടന്നതെന്നാണ് വിവരം. സ്‌കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുത്തി വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നീ എന്തിനാടാ മുടി നീട്ടിവളര്‍ത്തിയത് എന്ന് ചോദിച്ച് മുടി കത്രിക കൊണ്ട് മുറിക്കുന്ന ദൃശ്യങ്ങളാണ് നവമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയിലുള്ളത്. ബായാര്‍ റോഡിലെ സ്‌കൂളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ് ചെയ്തതായി നാട്ടുകാര്‍ പറയുന്നു. റാഗിങ് ചെയ്തതായി പ്രചരിക്കുന്ന രണ്ട് വീഡിയോകളില്‍ വ്യത്യസ്ത നിറങ്ങളിലുള്ള ഷര്‍ട്ട് ധരിച്ചാണ് വിദ്യാര്‍ത്ഥി ഉള്ളത്. ഇതാണ് രണ്ട് പ്രാവശ്യം വിദ്യാര്‍ത്ഥി റാഗിങിനിരയായതായി ചൂണ്ടിക്കാട്ടുന്നത്. അതേ സമയം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വീഡിയോകള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.