മുഈനലി തങ്ങള്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല; തെറിയഭിഷേകം നടത്തിയ റാഫി പുതിയകടവിനെ സസ്‌പെന്‍ഡ് ചെയ്തു; തങ്ങള്‍ക്ക് പിന്തുണയുമായി യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍

മലപ്പുറം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ തെറിയഭിഷേകം നടത്തിയ റാഫി പുതിയകടവിനെ മുസ്ലിം ലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ച മുഈനലി തങ്ങള്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല. തങ്ങള്‍ കുടുംബത്തിന്റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നും യോഗം വിലയിരുത്തി. മുഈനലിക്കെതിരായ നടപടി പിന്നീട് തീരുമാനിക്കും. മുഈനലി വാര്‍ത്താസമ്മേളനം നടത്തിയ നടപടി തെറ്റാണെന്ന് യോഗം വിലയിരുത്തിയതായി പാര്‍ട്ടി […]

മലപ്പുറം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ തെറിയഭിഷേകം നടത്തിയ റാഫി പുതിയകടവിനെ മുസ്ലിം ലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ച മുഈനലി തങ്ങള്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല. തങ്ങള്‍ കുടുംബത്തിന്റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നും യോഗം വിലയിരുത്തി. മുഈനലിക്കെതിരായ നടപടി പിന്നീട് തീരുമാനിക്കും.

മുഈനലി വാര്‍ത്താസമ്മേളനം നടത്തിയ നടപടി തെറ്റാണെന്ന് യോഗം വിലയിരുത്തിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തുടര്‍ന്ന് എന്ത് തീരുമാനം എടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച ചെയ്ത് സാദിഖലി ശിഹാബ് തങ്ങള്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ മുഈനലി തങ്ങളെ പിന്തുണച്ച് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരി രംഗത്തെത്തി. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ നടത്തിയതിന്റെ പേരില്‍ മുഈന്‍ അലിക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ലെന്നും അത്തരം അവകാശ വാദങ്ങള്‍ തെറ്റാണെന്നും ആസിഫ് അന്‍സാരി പറഞ്ഞു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലേക്ക് യൂത്ത് ലീഗ് ദേശീയ ഭാരവാഹികളേയും വിളിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്തും മുഈനലിയെ പിന്തുണച്ച് രംഗത്തെത്തി. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അന്‍വര്‍ സാദത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.

Related Articles
Next Story
Share it