റാഫി മഹല്‍ എന്‍.എ. സുലൈമാന്‍ ചരമ വാര്‍ഷികദിനം ആചരിച്ചു

കാസര്‍കോട്: എന്‍.എ സുലൈമാന്‍ (മൗലവി) 11-ാം ചരമ വാര്‍ഷികദിനം തളങ്കര റഫി മഹല്‍ ആചരിച്ചു. അബ്ദുല്‍ ലത്തീഫ് അഷ്റഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ മുഹമ്മദ് റാഫി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു.പി.കെ. സത്താര്‍ സ്വാഗതം പറഞ്ഞു. എ.എസ്. മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. ഉസ്മാന്‍ കടവത്ത്, മാഹിന്‍ ലോഫ്, ടി.എസ്. ബഷീര്‍, എരിയാല്‍ ഷെരീഫ്, റഹ്മത്ത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഷെരീഫ് […]

കാസര്‍കോട്: എന്‍.എ സുലൈമാന്‍ (മൗലവി) 11-ാം ചരമ വാര്‍ഷികദിനം തളങ്കര റഫി മഹല്‍ ആചരിച്ചു. അബ്ദുല്‍ ലത്തീഫ് അഷ്റഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ മുഹമ്മദ് റാഫി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു.
പി.കെ. സത്താര്‍ സ്വാഗതം പറഞ്ഞു. എ.എസ്. മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. ഉസ്മാന്‍ കടവത്ത്, മാഹിന്‍ ലോഫ്, ടി.എസ്. ബഷീര്‍, എരിയാല്‍ ഷെരീഫ്, റഹ്മത്ത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഷെരീഫ് സാഹിബ് നന്ദി പറഞ്ഞു. ഈയിടെ വിട പറഞ്ഞ മുഹമ്മദ് മുബാറക് ഹാജി, ഖാദര്‍ ബങ്കര, എസ്. അബൂബക്കര്‍ പട്‌ള, എന്‍.എ. സുലൈമാന്‍ (നാഷണല്‍ സ്‌പോര്‍ട്‌സ്) എന്നിവരെ യോഗം അനുസ്മരിച്ചു. ഹുബ്ലിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ വിയോഗത്തില്‍ അനുശോചിച്ചു.

Related Articles
Next Story
Share it