മുഹമ്മദ് റഫിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് 'റഫി മഹല്‍'

തളങ്കര: തലമുറകളെ സംഗീതത്തിന്റെ അമൃത സാഗരത്തിലാറാടിച്ച അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ഇനിയും കാലങ്ങളിലൂടെ ഹൃദയവികാരങ്ങളായി പടരുമെന്ന് തളങ്കര മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച റഫി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. 'റഫി മഹലി'ല്‍ 43-ാമത് ചരമ വാര്‍ഷികത്തില്‍ എഴുത്തുകാരന്‍ എ.എസ്. മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു.വിവിധ പുരസ്‌കാരങ്ങള്‍ നേടിയ ടി.എ. ഷാഫി, ഷാഫി തെരുവത്ത്, കെ.എം. ഹനീഫ് എന്നിവരെ ഉപഹാരവും പൊന്നാടയും നല്‍കി അനുമോദിച്ചു. സി.എല്‍. […]

തളങ്കര: തലമുറകളെ സംഗീതത്തിന്റെ അമൃത സാഗരത്തിലാറാടിച്ച അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ഇനിയും കാലങ്ങളിലൂടെ ഹൃദയവികാരങ്ങളായി പടരുമെന്ന് തളങ്കര മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച റഫി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. 'റഫി മഹലി'ല്‍ 43-ാമത് ചരമ വാര്‍ഷികത്തില്‍ എഴുത്തുകാരന്‍ എ.എസ്. മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു.
വിവിധ പുരസ്‌കാരങ്ങള്‍ നേടിയ ടി.എ. ഷാഫി, ഷാഫി തെരുവത്ത്, കെ.എം. ഹനീഫ് എന്നിവരെ ഉപഹാരവും പൊന്നാടയും നല്‍കി അനുമോദിച്ചു. സി.എല്‍. ഹമീദ്, ടി.എ. മുഹമ്മദ് കുഞ്ഞി, എരിയാല്‍ ഷരീഫ്, എന്‍.എം. അബ്ദുല്ല, ഹസൈനാര്‍ ഹാജി തളങ്കര, പി.എ. മഹമൂദ്, ടി.എസ്. ബഷീര്‍, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത്, എന്‍.എം. സുബൈര്‍, സിദ്ദീഖ് ചക്കര, സി.പി. മാഹിന്‍ സംസാരിച്ചു. ഗായകന്‍ നിഷാദ് റഫി ഗാനം പാടി. ടി.എ. ഷാഫി, ഷാഫി തെരുവത്ത്, കെ.എം. ഹനീഫ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി പി.കെ. സത്താര്‍ സ്വാഗതവും ഷരീഫ് സാഹിബ് നന്ദിയും പറഞ്ഞു. വക്കം പുരുഷോത്തമന്‍, കുറ്റിക്കോല്‍ ഉമര്‍ മൗലവി, സുലൈമാന്‍ പച്ചക്കാട്, എ.എം മുഹമ്മദ് കുഞ്ഞി ഗസ്സാലി, പി.എ. അബ്ദുല്‍ റഷീദ് ഹാജി എന്നിവരുടെ മരണത്തില്‍ അനുശോചിച്ചു. കെ.എസ്. ജമാല്‍, ബി.യു. അബ്ദുല്ല, ഔക്കര്‍ഞ്ഞി, പി.എ. മുഷ്താഖ്, ഹസ്സന്‍ പതിക്കുന്നില്‍, നൗഷാദ് ബായിക്കര, മുഹമ്മദ് ഇഖ്ബാല്‍, കെ.കെ. ഹസൈനാര്‍, എ.പി. ഷരീഫ്, വി.എം. മുഹമ്മദ് അസ്ലം, മുന്‍ഷിദ് സംബന്ധിച്ചു.

Related Articles
Next Story
Share it