റഫീഖിന്റെ മരണം: മുസ്ലീം ലീഗ് നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ടു

കാസര്‍കോട്: കാസര്‍കോട് ദേശീയപാതയില്‍ അശ്വിനി നഗറില്‍ സ്വകാര്യ ആസ്പത്രിക്ക് സമീപം ചെമ്മനാട് സ്വദേശി റഫീഖ് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ടു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. എന്നിവരാണ് ജില്ലാപോലീസ് മേധാവിയെ […]

കാസര്‍കോട്: കാസര്‍കോട് ദേശീയപാതയില്‍ അശ്വിനി നഗറില്‍ സ്വകാര്യ ആസ്പത്രിക്ക് സമീപം ചെമ്മനാട് സ്വദേശി റഫീഖ് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ടു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. എന്നിവരാണ് ജില്ലാപോലീസ് മേധാവിയെ നേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചത്.
ആള്‍ക്കൂട്ടത്തിന്റെ ഉന്തും തള്ളും മര്‍ദ്ദനവുമേറ്റാണ് റഫീഖ് മരണപ്പെട്ടതെന്നും ആള്‍ക്കൂട്ടം മര്‍ദ്ദിക്കുമ്പോള്‍ അതുവഴി മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന പോലീസുകാര്‍ സംഭവം കണ്ടിട്ടും ഇടപെട്ടില്ലെന്നും ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുഖവിലക്കെടുത്താലും ഹൃദയസ്തംഭനത്തിന് കാരണമായത് ആള്‍ക്കൂട്ട മര്‍ദ്ദനമാണെന്നതില്‍ തര്‍ക്കമില്ലെന്നും നേതാക്കള്‍ എസ്.പി.യെ അറിയിച്ചു. ആള്‍ക്കൂട്ട മര്‍ദ്ദനത്തെ നിസാരവല്‍ക്കരിച്ച് മരണം ഹൃദയസ്തംഭനം മൂലമാണെന്ന് വരുത്തി നിയമം കൈയിലെടുത്ത് മനുഷ്യനെ തല്ലി കൊന്നവരെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള അന്വേഷണ രീതി ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു.

Related Articles
Next Story
Share it