ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റഫാല്‍, സുഖോയ് വിമാനങ്ങളുടെ വ്യോമാഭ്യാസം ജനുവരിയില്‍ ജോധ്പൂരില്‍

ന്യൂദല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റഫാല്‍, സുഖോയ് വിമാനങ്ങളുടെ വ്യോമാഭ്യാസം ജനുവരിയില്‍ ജോധ്പൂരില്‍ നടക്കും. സ്‌കൈ റോസ് എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം ജനുവരിയിലെ മൂന്നാമത്തെ ആഴ്ചയാണ് അരങ്ങേറുക. തീയതി വെളിപ്പെടുത്തിയിട്ടില്ല. അതിര്‍ത്തിയില്‍ ചൈനീസ് ആയുധ വിന്യാസം ശക്തമാക്കിയ സാഹചര്യത്തിലാണ് റഫാല്‍ വിമാനങ്ങളും സുഖോയ് വിമാനങ്ങളും ചേര്‍ന്നുള്ള 17 സ്‌ക്വാഡ്രണിന്റെ വ്യോമാഭ്യാസം ഫ്രഞ്ച് വ്യാമസേനയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലെത്തിയത്.റഫാല്‍ യുദ്ധവിമാനങ്ങളുടെ രാജ്യത്തെ ആദ്യ വ്യോമാഭ്യാസമായിരിക്കും സ്‌കൈ റോസ്. മുന്‍ […]

ന്യൂദല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റഫാല്‍, സുഖോയ് വിമാനങ്ങളുടെ വ്യോമാഭ്യാസം ജനുവരിയില്‍ ജോധ്പൂരില്‍ നടക്കും. സ്‌കൈ റോസ് എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം ജനുവരിയിലെ മൂന്നാമത്തെ ആഴ്ചയാണ് അരങ്ങേറുക. തീയതി വെളിപ്പെടുത്തിയിട്ടില്ല. അതിര്‍ത്തിയില്‍ ചൈനീസ് ആയുധ വിന്യാസം ശക്തമാക്കിയ സാഹചര്യത്തിലാണ് റഫാല്‍ വിമാനങ്ങളും സുഖോയ് വിമാനങ്ങളും ചേര്‍ന്നുള്ള 17 സ്‌ക്വാഡ്രണിന്റെ വ്യോമാഭ്യാസം ഫ്രഞ്ച് വ്യാമസേനയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പാണ് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലെത്തിയത്.റഫാല്‍ യുദ്ധവിമാനങ്ങളുടെ രാജ്യത്തെ ആദ്യ വ്യോമാഭ്യാസമായിരിക്കും സ്‌കൈ റോസ്. മുന്‍ വര്‍ഷങ്ങളില്‍ വ്യോമ സേന സംഘടിപ്പിക്കാറുള്ള ഗരുഡ വ്യോമാഭ്യാസ പ്രകടനങ്ങളില്‍നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തേതെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ഇതിന് മുമ്പ് 2019 ജൂലൈയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വ്യോമാഭ്യാസ പ്രകടനം നടന്നിരുന്നു. അന്ന് ഇന്ത്യ സുഖോയ് വിമാനങ്ങളും ഫ്രാന്‍സ് റഫാല്‍ പോര്‍വിമാനങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. ഇത്തവണ റഫാലും സുഖോയ് വിമാനങ്ങളും സംയോജിപ്പിച്ചുള്ള വ്യോമാഭ്യാസ പ്രകടനങ്ങളാണ് സംഘടിപ്പിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി സാഹസികമായ പുതിയ രീതികളും വ്യോമസേന ഉദ്യോഗസ്ഥര്‍ പരിശീലിക്കുന്നുണ്ട്. 60,000 കോടിയുടെ കരാറില്‍ 36 റഫാല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്നും ഇന്ത്യ സ്വന്തമാക്കിയത്.

Related Articles
Next Story
Share it