അനിയന്‍ കുഞ്ഞിന് റേഡിയോ ജീവിതത്തിന്റെ ഭാഗമാണ്

കാഞ്ഞങ്ങാട്: അനിയന്‍ കുഞ്ഞിന് റേഡിയോ ജീവിതത്തിന്റെ ഭാഗമാണ്. മൊബൈല്‍ ഫോണുകളും ടി.വികളും വാര്‍ത്തകള്‍ നല്‍കുന്നത് ട്രെന്‍ഡായി മാറിയ കാലത്താണ് ഈ റേഡിയോ സ്‌നേഹം കോളിച്ചാല്‍ പ്രാന്തര്‍കാവിലെ 62കാരനായ അനിയന്‍ കുഞ്ഞ് എന്ന പുളിമൂട്ടില്‍ തോമസാണ് ഇന്നും റേഡിയോയെ നെഞ്ചോട് ചേര്‍ക്കുന്നത്. ആകാശവാണിയില്‍ വെളുപ്പിന് തുടങ്ങുന്ന വന്ദേമാതരം മുതല്‍ രാത്രി ഒന്‍പതു വരെ അനിയന്‍ കുഞ്ഞ് റേഡിയോയ്‌ക്കൊപ്പമായിരിക്കും. റേഡിയോയുമായി ബന്ധം മുറിഞ്ഞു പോകുന്നത് വൈദ്യുതി നിലച്ചാല്‍ മാത്രം. 1960കളിലാണ് കോട്ടയം രൂപതയുടെ മലബാര്‍ കുടിയേറ്റത്തിന്റെ ഭാഗമായി തോമസ് കുടുംബത്തോടൊപ്പം […]

കാഞ്ഞങ്ങാട്: അനിയന്‍ കുഞ്ഞിന് റേഡിയോ ജീവിതത്തിന്റെ ഭാഗമാണ്. മൊബൈല്‍ ഫോണുകളും ടി.വികളും വാര്‍ത്തകള്‍ നല്‍കുന്നത് ട്രെന്‍ഡായി മാറിയ കാലത്താണ് ഈ റേഡിയോ സ്‌നേഹം കോളിച്ചാല്‍ പ്രാന്തര്‍കാവിലെ 62കാരനായ അനിയന്‍ കുഞ്ഞ് എന്ന പുളിമൂട്ടില്‍ തോമസാണ് ഇന്നും റേഡിയോയെ നെഞ്ചോട് ചേര്‍ക്കുന്നത്. ആകാശവാണിയില്‍ വെളുപ്പിന് തുടങ്ങുന്ന വന്ദേമാതരം മുതല്‍ രാത്രി ഒന്‍പതു വരെ അനിയന്‍ കുഞ്ഞ് റേഡിയോയ്‌ക്കൊപ്പമായിരിക്കും. റേഡിയോയുമായി ബന്ധം മുറിഞ്ഞു പോകുന്നത് വൈദ്യുതി നിലച്ചാല്‍ മാത്രം. 1960കളിലാണ് കോട്ടയം രൂപതയുടെ മലബാര്‍ കുടിയേറ്റത്തിന്റെ ഭാഗമായി തോമസ് കുടുംബത്തോടൊപ്പം തിരുവല്ലയില്‍ നിന്നും കോളിച്ചാലിലെത്തിയത്. വീട്ടു സാധനങ്ങള്‍ കയറ്റി വന്ന വണ്ടിയില്‍ കൂട്ടിന് ഒരു ചെറിയ റേഡിയോയും കരുതി. കാലപ്പഴക്കത്താല്‍ റേഡിയോ പലതവണ മാറ്റിയെങ്കിലും ഇത് കൂട്ടിനില്ലാതെ പറ്റില്ലെന്നായി. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണ വാര്‍ത്തകളും യുദ്ധ വാര്‍ത്തകളും ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് വാര്‍ത്തകളും അറിയുന്നതും തന്റെ സന്തത സഹചാരിയായ റേഡിയോ വഴി തന്നെ. റേഡിയോ നാടകോത്സവം മുടങ്ങാതെ കേട്ടിരുന്നുവെന്നും എന്നാല്‍ തന്നെ ഏറെ ആവേശം കൊള്ളിച്ചിരുന്നത് ഉച്ചനേരത്തെ ചിത്ര ഗീതങ്ങളാണെന്നും തോമസ് പറയുന്നു. വീടുകളില്‍ തേങ്ങ പൊതിക്കുന്ന ജോലിക്ക് പോയിരുന്ന അനിയന്‍കുഞ്ഞ് മുമ്പൊക്കെ ജോലിക്ക് പോകുന്ന സമയം തിരഞ്ഞെടുത്തിരുന്നത് രാവിലത്തെ പ്രാദേശിക വാര്‍ത്തകള്‍ കഴിഞ്ഞാണ്. വൈദ്യുതിയില്ലാത്ത കാലത്ത് ബാറ്ററി വാങ്ങാന്‍ ആഴ്ചയില്‍ 70 രൂപ വരെ കരുതണമായിരുന്നെന്നും തോമസ് പറഞ്ഞു. കൂലിപ്പണിക്ക് പോകുന്ന ഭാര്യ ലീലാമ്മയ്ക്ക് റേഡിയോ പരിപാടികള്‍ കേള്‍ക്കാന്‍ ഇഷ്ടമാണെങ്കിലും ടി.വിയോടാണ് കൂടുതല്‍ താല്‍പര്യം. എന്നാല്‍ സ്വന്തമായി ടി.വി വാങ്ങാന്‍ സാമ്പത്തികമില്ലാത്തതിനാല്‍ റേഡിയോ പരിപാടികള്‍ കേട്ട് സംതൃപ്തി യടയുകയാണവര്‍.

Related Articles
Next Story
Share it