രാധാകൃഷ്ണന്‍ പെരുമ്പള, രാജശ്രീ എന്നിവരെ നവംബര്‍ ഒന്ന് മലയാള ദിനാഘോഷത്തില്‍ ജില്ലാ ഭരണകൂടം ആദരിക്കും
കാസര്‍കോട്: നവംബര്‍ ഒന്ന് മലയാള ദിനാഘോഷത്തില്‍ ജില്ലയിലെ രണ്ട് എഴുത്തുകാരെ ജില്ലാ ഭരണകൂടം ആദരിക്കുന്നു. പെരുമ്പളപ്പുഴയുടെ കാവ്യാഖ്യായിക രചിച്ച രാധാകൃഷ്ണന്‍ പെരുമ്പള, തുളു, കന്നഡ എഴുത്തുകാരി രാജശ്രീ ടി.റായ് പെര്‍ള എന്നിവരെയാണ് ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ ആദിക്കുന്നത്. മലയാള കവിതക്കും സാമൂഹിക, സാംസ്‌കാരിക നിയമമേഖലക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രാധാകൃഷ്ണന്‍ പെരുമ്പളയെ ആദരിക്കുന്നത്. സമാന്തരം (1995), ഭൂമിയുടെ പൂവുകള്‍ (2013), പ്രതിപക്ഷം (2015), അകവിത (2018), മഴവില്ല് എന്ന നഗരം (2020) എന്നീ കവിതാ […]

കാസര്‍കോട്: നവംബര്‍ ഒന്ന് മലയാള ദിനാഘോഷത്തില്‍ ജില്ലയിലെ രണ്ട് എഴുത്തുകാരെ ജില്ലാ ഭരണകൂടം ആദരിക്കുന്നു. പെരുമ്പളപ്പുഴയുടെ കാവ്യാഖ്യായിക രചിച്ച രാധാകൃഷ്ണന്‍ പെരുമ്പള, തുളു, കന്നഡ എഴുത്തുകാരി രാജശ്രീ ടി.റായ് പെര്‍ള എന്നിവരെയാണ് ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ ആദിക്കുന്നത്. മലയാള കവിതക്കും സാമൂഹിക, സാംസ്‌കാരിക നിയമമേഖലക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രാധാകൃഷ്ണന്‍ പെരുമ്പളയെ ആദരിക്കുന്നത്. സമാന്തരം (1995), ഭൂമിയുടെ പൂവുകള്‍ (2013), പ്രതിപക്ഷം (2015), അകവിത (2018), മഴവില്ല് എന്ന നഗരം (2020) എന്നീ കവിതാ സമാഹരങ്ങളും സ്വാതന്ത്ര്യസമര സേനാനി കെ. മാധവന്റെ ജീവിതം ആസ്പദമാക്കിയുള്ള ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് എന്ന ഡോക്യുഫിക്ഷന്‍ സിനിമയുടെ തിരക്കഥയും രാധാകൃഷ്ണന്‍ പെരുമ്പള പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കയ്യൂര്‍ സമരനായകന്‍ സി. കൃഷ്ണന്‍ നായരുടെ ആത്മകഥ തേജസ്വിനി നീ സാക്ഷി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചു.
തുളു നോവലുകള്‍, ചെറുകഥകള്‍, തുളു സംസ്‌കാരത്തെക്കുറിച്ചുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് രാജശ്രീ ടി റായ് പെര്‍ളയുടെ പ്രധാന മേഖല. നാല് തുളു നോവലുകള്‍ രചിച്ചിട്ടുണ്ട്. മംഗലാപുരം സര്‍വകലാശാല ഗവേഷണ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ കഥകള്‍ മംഗലാപുരം സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ എംഎ പാഠ്യപദ്ധതിയുടെ ഭാഗമാണ്. എല്ലാ ജനപ്രിയ മാസികകളിലും കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ മംഗലാപുരം, മൈസൂര്‍ ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. രചനകള്‍ കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. കര്‍ണാടക തുളു സാഹിത്യ അക്കാദമി അവാര്‍ഡ്, പനിയാടി കാദംബരി പുരസ്‌കാരം, രത്‌നവര്‍മ ഹെഗ്ഡേ നാടക പുരസ്‌കാരം, മാസികകളുടെ വാര്‍ഷിക കഥാരചനാ മത്സരങ്ങള്‍ക്കുള്ള നിരവധി സമ്മാനങ്ങള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.