കേരളക്കരക്ക് അഭിമാനം; ആര്. ഹരികുമാര്‍ നാവിക സേനാ മേധാവിയായി ചുമതലയേറ്റു
ന്യൂഡല്‍ഹി: കേരളത്തിന് ഇത് അതിരില്ലാത്ത അഭിമാന നിമിഷം. നാവികസേനയെ ഇനി മലയാളിയായ വൈസ് അഡ്മിറല്‍ ആര്. ഹരികുമാര്‍ നയിക്കും. നാവിക സേനാ മേധാവിയായി ആര്. ഹരികുമാര്‍ ഇന്ന് രാവിലെ ചുമതല ഏറ്റെടുത്തു. ദില്ലിയില്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വച്ചായിരുന്നു ചടങ്ങ്. സ്ഥാനമൊഴിഞ്ഞ അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല ആര്. ഹരികുമാര്‍ ഏറ്റെടുത്തു ഇത് തനിക്ക് അഭിമാനം നിറഞ്ഞ നിമിഷമാണെന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു. ആഴക്കടല്‍ സുരക്ഷയാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ […]

ന്യൂഡല്‍ഹി: കേരളത്തിന് ഇത് അതിരില്ലാത്ത അഭിമാന നിമിഷം. നാവികസേനയെ ഇനി മലയാളിയായ വൈസ് അഡ്മിറല്‍ ആര്. ഹരികുമാര്‍ നയിക്കും. നാവിക സേനാ മേധാവിയായി ആര്. ഹരികുമാര്‍ ഇന്ന് രാവിലെ ചുമതല ഏറ്റെടുത്തു. ദില്ലിയില്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വച്ചായിരുന്നു ചടങ്ങ്. സ്ഥാനമൊഴിഞ്ഞ അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല ആര്. ഹരികുമാര്‍ ഏറ്റെടുത്തു
ഇത് തനിക്ക് അഭിമാനം നിറഞ്ഞ നിമിഷമാണെന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു. ആഴക്കടല്‍ സുരക്ഷയാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഏത് വെല്ലുവിളിയേയും നേരിടുമെന്നും നാവിക സേനാ മേധാവി പറഞ്ഞു. തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്. തിരുവനന്തപുരം നീറമണ്‍കര മന്നം മെമ്മോറിയല്‍ സ്കൂളിലും തിരുവനന്തപുരം ആര്‍ട്സ് കോളേജിലും പഠിച്ച ഹരികുമാര്‍ 1979ലാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നത്.