അള്‍ത്താരയില്‍ നിന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൊല്ലിയത് വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് കൊച്ചി രൂപത

പള്ളുരുത്തി: അള്‍ത്താരയില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൊല്ലിയത് വിവാദമായതോടെ കൊച്ചി രൂപത അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പള്ളിയുടെ അള്‍ത്താരയില്‍ നിന്നു ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൊല്ലിയ സംഭവത്തില്‍ വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് രൂപത അധികൃതര്‍ ഖേദം പ്രകടിപ്പിച്ചത്. ചെല്ലാനം സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലാണ് സംഭവം. കോവിഡ് കാലത്തെ സേവനങ്ങള്‍ക്കു ചെല്ലാനം പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ മുഹമ്മദ് ഹാഷിമിനെ ഇടവക ആദരിച്ചിരുന്നു. പള്ളിയുടെ അള്‍ത്താരയില്‍ നിന്ന് മറുപടി പ്രസംഗത്തിനിടെ ഖുര്‍ആന്‍ സൂക്തങ്ങള്‍ മൈക്കിലൂടെ ഉച്ചരിക്കുകയായിരുന്നു. ഉദ്യോഗസ്ഥനെതിരേ നിയമ നടപടി […]

പള്ളുരുത്തി: അള്‍ത്താരയില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൊല്ലിയത് വിവാദമായതോടെ കൊച്ചി രൂപത അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പള്ളിയുടെ അള്‍ത്താരയില്‍ നിന്നു ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൊല്ലിയ സംഭവത്തില്‍ വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് രൂപത അധികൃതര്‍ ഖേദം പ്രകടിപ്പിച്ചത്.

ചെല്ലാനം സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലാണ് സംഭവം. കോവിഡ് കാലത്തെ സേവനങ്ങള്‍ക്കു ചെല്ലാനം പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ മുഹമ്മദ് ഹാഷിമിനെ ഇടവക ആദരിച്ചിരുന്നു. പള്ളിയുടെ അള്‍ത്താരയില്‍ നിന്ന് മറുപടി പ്രസംഗത്തിനിടെ ഖുര്‍ആന്‍ സൂക്തങ്ങള്‍ മൈക്കിലൂടെ ഉച്ചരിക്കുകയായിരുന്നു.

ഉദ്യോഗസ്ഥനെതിരേ നിയമ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം സര്‍ക്കാരിനു പരാതി നല്‍കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. അതേസമയം സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഖേദം പ്രകടിപ്പിച്ചു.

Related Articles
Next Story
Share it