സഹാനുഭൂതിയുടെ ഖുര്‍ആനിക സന്ദേശത്തിന് വെറുപ്പിനെ നിരാകരിക്കാന്‍ സാധിക്കും-വിസ്ഡം

കാസര്‍കോട്: അറിവ് തേടി വിദ്യാലയത്തിലേക്ക് കടന്ന് വരുന്ന പിഞ്ചുഹൃദയങ്ങളില്‍ വരെ അധ്യാപകരിലൂടെ വെറുപ്പിന്റ വിത്ത് വിതയ്ക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ സഹാനുഭൂതിയുടെ ഖുര്‍ആനിക സന്ദേശം കൊണ്ട് സാമൂഹിക ഐക്യം സാധ്യമാക്കാന്‍ ശ്രമിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം അഭിപ്രായപ്പെട്ടു.സമാധാന സന്ദേശ പ്രചാരകരാകേണ്ട അധ്യാപകര്‍ തന്നെ അക്രമാസക്തമായ മനസിനെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.സമ്മേളനം പ്രമുഖ പണ്ഡിതന്‍ ഷെയ്ഖ് ഡോ. താരീഖ് സ്വഫിയുര്‍ റഹ്‌മാന്‍ മുബാറക്ക്പുരി അല്‍ മദനി ഉദ്ഘാടനം ചെയ്തു. […]

കാസര്‍കോട്: അറിവ് തേടി വിദ്യാലയത്തിലേക്ക് കടന്ന് വരുന്ന പിഞ്ചുഹൃദയങ്ങളില്‍ വരെ അധ്യാപകരിലൂടെ വെറുപ്പിന്റ വിത്ത് വിതയ്ക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ സഹാനുഭൂതിയുടെ ഖുര്‍ആനിക സന്ദേശം കൊണ്ട് സാമൂഹിക ഐക്യം സാധ്യമാക്കാന്‍ ശ്രമിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം അഭിപ്രായപ്പെട്ടു.
സമാധാന സന്ദേശ പ്രചാരകരാകേണ്ട അധ്യാപകര്‍ തന്നെ അക്രമാസക്തമായ മനസിനെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സമ്മേളനം പ്രമുഖ പണ്ഡിതന്‍ ഷെയ്ഖ് ഡോ. താരീഖ് സ്വഫിയുര്‍ റഹ്‌മാന്‍ മുബാറക്ക്പുരി അല്‍ മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി അബൂബക്കര്‍ ഉപ്പള അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് ഫഹൂം മുബാറക്ക്, സി.പി. സലീം, മുജീബ് റഹ്‌മാന്‍ സ്വലാഹി, ഷഫീഖ് സ്വലാഹി, അഷ്‌റഫ് സലഫി, ഹാരിസ് കായക്കൊടി, മുജാഹിദ് ബാലുശ്ശേരി, മുനവ്വര്‍ സ്വലാഹി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് പ്രഭാഷണം നടത്തി. ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ പരീക്ഷയില്‍ റാങ്ക് നേടിയ ഹുസൈന്‍ മാസ്റ്റര്‍ക്ക് ശരീഫ് തളങ്കര അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. അബ്ദുല്‍ ഹക്കീം ചെറുവത്തൂര്‍, ഡോ. ഫാരിസ് മദനി, റഫീഖ് മൗലവി, അനീസ് മദനി, അഷ്‌ക്കര്‍ ഇബ്രാഹിം ഒറ്റപ്പാലം, ശിഹാബ് മൊഗ്രാല്‍, നൗഫല്‍ ഒട്ടുമ്മല്‍, ഡോ. റിസ്‌വാന്‍ സി.എല്‍, യാസിര്‍ അല്‍ ഹികമി, റഹീസ് പട്‌ല, റഷീദ് അണങ്കൂര്‍, അബ്ദുറഹ്‌മാന്‍ ചെമനാട് പ്രസംഗിച്ചു. ഖുര്‍ആന്‍ മധുരം സെഷനില്‍ ബസ്മല്‍ ശരീഫ്, മുഖ്താര്‍ ബിന്‍ ഹമീദ്, സുല്‍ത്താന്‍ എന്നിവര്‍ പങ്കെടുത്തു.
വിജ്ഞാന മല്‍സരങ്ങള്‍ക്ക് സഫ്‌വാന്‍ പാലോത്ത് നേതൃത്വം നല്‍കി. വിവിധ സെഷനുകള്‍ക്ക് ഷംസാദ് മാസ്റ്റര്‍, അസ്‌ലം മദനി, അസീസ് ചെട്ടുംകുഴി, മന്‍സൂര്‍ അലി ചൂരി, അനസ് അല്‍ഹികമി, ഇര്‍ഷാദ് മഞ്ചേശ്വരം നേതൃത്വം നല്‍കി.

Related Articles
Next Story
Share it