ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ പി വി അന്‍വര്‍ എംഎല്‍എ ക്വാറന്റൈന്‍ ലംഘിച്ചെന്ന പരാതിയുമായി കെ എസ് യു

കരിപ്പൂര്‍: ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ പി വി അന്‍വര്‍ എംഎല്‍എ ക്വാറന്റൈന്‍ ലംഘിച്ചെന്ന പരാതിയുമായി കെ എസ് യു രംഗത്ത്. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ആണ് അന്‍വറിനെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കിയത്. കരിപ്പൂരില്‍ വിമാനം ഇറങ്ങിയ അന്‍വറിനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. ഇവിടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ വ്യാഴാഴ്ച നാട്ടിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അന്‍വറിന് വന്‍ സ്വീകരണമാണ് സി.പി.എം അണികള്‍ […]

കരിപ്പൂര്‍: ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ പി വി അന്‍വര്‍ എംഎല്‍എ ക്വാറന്റൈന്‍ ലംഘിച്ചെന്ന പരാതിയുമായി കെ എസ് യു രംഗത്ത്. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ആണ് അന്‍വറിനെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കിയത്. കരിപ്പൂരില്‍ വിമാനം ഇറങ്ങിയ അന്‍വറിനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. ഇവിടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ വ്യാഴാഴ്ച നാട്ടിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അന്‍വറിന് വന്‍ സ്വീകരണമാണ് സി.പി.എം അണികള്‍ ഒരുക്കിയത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സി.പി.എം സ്ഥാനാര്‍ഥി പട്ടികയില്‍ പി വി അന്‍വര്‍ ഉള്‍പ്പെട്ടിരുന്നു. നിലവിലെ സിറ്റിംഗ് സീറ്റായ നിലമ്പൂരില്‍ സി.പി.എം സ്വതന്ത്രനായിട്ടാണ് ഇത്തവണയും അദ്ദേഹം ജനവിധി തേടുക.

നേരത്തെ മാസങ്ങളായി എംഎല്‍എയെ കാണാനില്ലെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഇഥേതുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ സിയറോ ലിയോണയിലുണ്ടെന്ന അറിയിപ്പുമായി പി.വി. അന്‍വര്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താന്‍ ആഫ്രിക്കയിലെത്തിയതിന്റെ സാഹചര്യം വിശദീകരിച്ചുകൊണ്ടും പിന്നീട് പി വി അന്‍വര്‍ ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. അപവാദ പ്രചാരണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് അന്‍വര്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

തന്റെ എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട സാഹചര്യം വന്നു. ബാധ്യത തീര്‍ക്കാനാണ് വിദേശത്തേക്ക് പോയത്. രാഷ്ട്രീയ ശത്രുക്കള്‍ ഇന്നുവരെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു എം.എല്‍.എയെ ഇങ്ങനെ വേട്ടയാടിയിട്ടുണ്ടാവുമോ എന്ന് തനിക്കറിയില്ലെന്നും അന്‍വര്‍ അന്ന് വീഡിയോയില്‍ വിശദീകരിച്ചിരുന്നു. അതിനിടെ ആഫ്രിക്കയില്‍ ജയിലില്‍ കഴിയുകയാണ് അന്‍വര്‍ എന്ന നിലയിലും വ്യാജപ്രചരണം ഉണ്ടായിരുന്നു.

Related Articles
Next Story
Share it