ദുബായ് യാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനൊപ്പം ബന്ധപ്പെട്ട ആസ്പത്രികളുടെ ക്യുആര്‍ കോഡുകളും നിര്‍ബന്ധം; സാങ്കേതികപ്രശ്നം കാരണം യാത്ര റദ്ദാക്കേണ്ടിവന്നത് നിരവധി പേര്‍ക്ക്
മംഗളൂരു: ദുബായ് യാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനൊപ്പം ബന്ധപ്പെട്ട ആസ്പത്രികളുടെ ക്യുആര്‍ കോഡുകളും വേണമെന്ന നിര്‍ദേശം യാത്രക്കാര്‍ക്ക് വിനയാകുന്നു. ഇത്തരമൊരു നിയമത്തെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതിനാല്‍ പല ആസ്പത്രികളും കോവിഡ് നെഗറ്റീവായവര്‍ക്ക് ക്യുആര്‍ കോഡുകള്‍ നല്‍കിയില്ല. ഇതുകാരണം നിരവധി യാത്രക്കാര്‍ക്ക് ദുബായിലേക്കുള്ള യാത്ര റദ്ദാക്കേണ്ടിവന്നു. ഏപ്രില്‍ 21 മുതലാണ് കോവിഡ് സര്‍ട്ടിഫിക്കറ്റിനൊപ്പം ആസ്പത്രികളുടെ ക്യുആര്‍ കോഡുകളും നിര്‍ബന്ധമാണെന്ന് ദുബായ് വ്യക്തമാക്കിയത്. ദുബായിലെ ഏറ്റവും പുതിയ നിയമമനുസരിച്ച്, ആ രാജ്യത്തേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് 48 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് […]

മംഗളൂരു: ദുബായ് യാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനൊപ്പം ബന്ധപ്പെട്ട ആസ്പത്രികളുടെ ക്യുആര്‍ കോഡുകളും വേണമെന്ന നിര്‍ദേശം യാത്രക്കാര്‍ക്ക് വിനയാകുന്നു. ഇത്തരമൊരു നിയമത്തെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതിനാല്‍ പല ആസ്പത്രികളും കോവിഡ് നെഗറ്റീവായവര്‍ക്ക് ക്യുആര്‍ കോഡുകള്‍ നല്‍കിയില്ല. ഇതുകാരണം നിരവധി യാത്രക്കാര്‍ക്ക് ദുബായിലേക്കുള്ള യാത്ര റദ്ദാക്കേണ്ടിവന്നു. ഏപ്രില്‍ 21 മുതലാണ് കോവിഡ് സര്‍ട്ടിഫിക്കറ്റിനൊപ്പം ആസ്പത്രികളുടെ ക്യുആര്‍ കോഡുകളും നിര്‍ബന്ധമാണെന്ന് ദുബായ് വ്യക്തമാക്കിയത്. ദുബായിലെ ഏറ്റവും പുതിയ നിയമമനുസരിച്ച്, ആ രാജ്യത്തേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് 48 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സര്‍ട്ടിഫിക്കറ്റുകളില്‍ ബന്ധപ്പെട്ട ആസ്പത്രിയുടെ ക്യുആര്‍ കോഡുകള്‍ ഉണ്ടായിരിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. പല ആസ്പത്രികളിലും ഈ വ്യവസ്ഥ കാരണം സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നു. പല ആസ്പത്രികളും ഈ വ്യവസ്ഥയെക്കുറിച്ചറിയാന്‍ വൈകുകയും ചെയ്തു. ശനിയാഴ്ച രാത്രി മുതല്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ദുബായില്‍ പ്രവേശിക്കുന്നതിന് നിരോധനമുണ്ട്. അതിന് മുമ്പ് ദുബായില്‍ എത്താന്‍ ശ്രമിച്ചവര്‍ക്കാണ് ക്യു ആര്‍ കോഡ് തടസമായത്. 10 ദിവസത്തേക്കാണ് യാത്രാനിരോധനം.