അജൈവ മാലിന്യശേഖരണത്തിന് വീടുകളില്‍ ക്യൂആര്‍ കോഡ് പതിപ്പിക്കല്‍; നഗരസഭാ തല ഉദ്ഘാടനം നടന്നു

കാസര്‍കോട്: അജൈവമാലിന്യശേഖരണത്തിന് വീടുകളില്‍ ക്യൂആര്‍ കോഡ് പതിപ്പിക്കലിന്റെ നഗരസഭാതല ഉദ്ഘാടനം കാസര്‍കോട് നഗരസഭാചെയര്‍മാന്‍ അഡ്വ. വി.എം മുനീറിന്റെ വസതിയില്‍ നടന്നു. കാസര്‍കോട് നഗരസഭ സമ്പൂര്‍ണശുചിത്വസഭ ആക്കുന്നതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം എത്തിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ചെയര്‍മാന്‍ പറഞ്ഞു. അജൈവമാലിന്യശേഖരണം സുതാര്യമായും കാര്യക്ഷമമായും നടത്തുന്നതിന് മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഡിജിറ്റല്‍ സര്‍വേ നടത്തി ക്യൂആര്‍ കോഡ് പതിപ്പിക്കണം. തുടര്‍ന്ന് നെല്ലിക്ക എന്ന ആപ്ലിക്കേഷന്‍ മുഖാന്തിരം അജൈവമാലിന്യശേഖരണം ഊര്‍ജിതപ്പെടുത്തും. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതില്‍ നിന്ന് ആളുകള്‍ […]

കാസര്‍കോട്: അജൈവമാലിന്യശേഖരണത്തിന് വീടുകളില്‍ ക്യൂആര്‍ കോഡ് പതിപ്പിക്കലിന്റെ നഗരസഭാതല ഉദ്ഘാടനം കാസര്‍കോട് നഗരസഭാചെയര്‍മാന്‍ അഡ്വ. വി.എം മുനീറിന്റെ വസതിയില്‍ നടന്നു. കാസര്‍കോട് നഗരസഭ സമ്പൂര്‍ണശുചിത്വസഭ ആക്കുന്നതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം എത്തിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ചെയര്‍മാന്‍ പറഞ്ഞു. അജൈവമാലിന്യശേഖരണം സുതാര്യമായും കാര്യക്ഷമമായും നടത്തുന്നതിന് മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഡിജിറ്റല്‍ സര്‍വേ നടത്തി ക്യൂആര്‍ കോഡ് പതിപ്പിക്കണം. തുടര്‍ന്ന് നെല്ലിക്ക എന്ന ആപ്ലിക്കേഷന്‍ മുഖാന്തിരം അജൈവമാലിന്യശേഖരണം ഊര്‍ജിതപ്പെടുത്തും. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതില്‍ നിന്ന് ആളുകള്‍ പിന്തിരിയണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള മാലിന്യനിക്ഷേപം മൂലം എട്ട് ലക്ഷം രൂപയാണ് നഗരസഭയില്‍ നിന്ന് ഹരിത ട്രൈബ്യൂണല്‍ പിഴയീടാക്കിയത്. ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹരിതകര്‍മസേനാംഗങ്ങളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. അബ്ബാസ് ബീഗം, റീത്ത ആര്‍, സിയാന ഹനീഫ്, രജനി കെ, ബിജു എസ്, സുബ്രഹ്‌മണ്യന്‍ ലക്ഷ്മി, ഫഹദ് റഹ് മാന്‍, മിഥുന്‍, ജമീല ടി .എ, ഗായത്രി കിണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഖാലിദ് പച്ചക്കാട് സ്വാഗതവും എ.പി രഞ്ജിത്കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it