ഖായിദെ മില്ലത്ത് സെന്റര്‍ ന്യൂനപക്ഷ വിഭാഗക്കാരുടെ ആശ്രയ കേന്ദ്രമായി മാറും-പാറക്കല്‍ അബ്ദുല്ല

ഉപ്പള: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ കേന്ദ്രമായി ഡല്‍ഹില്‍ സ്ഥാപിക്കുന്ന ഖായിദെ മില്ലത്ത് സെന്റര്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശ്രയ കേന്ദ്രമായി മാറുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ധനസമാഹരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ വേണ്ട ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം അവലോകന പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. എ.കെ ആരിഫ് […]

ഉപ്പള: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ കേന്ദ്രമായി ഡല്‍ഹില്‍ സ്ഥാപിക്കുന്ന ഖായിദെ മില്ലത്ത് സെന്റര്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശ്രയ കേന്ദ്രമായി മാറുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ധനസമാഹരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ വേണ്ട ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം അവലോകന പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. എ.കെ ആരിഫ് സ്വാഗതം പറഞ്ഞു.
ട്രഷറര്‍ സൈഫുള്ള തങ്ങള്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ജില്ല ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി വിഷയാവതരണം നടത്തി. എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ജില്ല ഭാരവാഹികളായ ടി.എ മൂസ, എം.ബി യൂസുഫ്, എം. അബ്ബാസ്, ഹാരിസ് ചൂരി, മണ്ഡലം ഭാരവാഹികളായ സയ്യിദ് ഹാദി തങ്ങള്‍, അബ്ദുല്ല മാദേരി, പി എം സലീം, ചിപ്പാര്‍ അന്തുഞ്ഞി ഹാജി, അബ്ദുല്ല മാളിക, ടി.എം ശുഹൈബ്, എം.പി ഖാലിദ്, സിദ്ദീഖ് ഒളമുഗര്‍, ഖാലിദ് ദുര്‍ഗിപ്പള്ള, അസീസ് കളത്തൂര്‍, ഇര്‍ഷാദ് മൊഗ്രാല്‍, സവാദ് അംഗഡിമുഗര്‍, മുംതാസ് സമീറ, അഷ്‌റഫ് കര്‍ള, പി.എച്ച് അബ്ദുല്‍ ഹമീദ്, പ്രിയ മൊയ്തീന്‍, അഡ്വ. സക്കീര്‍ അഹ്മദ്, സെഡ് എ കയ്യാര്‍, ബി.എന്‍ മുഹമ്മദാലി, ശാഹുല്‍ ഹമീദ് ബന്തിയോട്, അസീസ് ഹാജി മഞ്ചേശ്വരം, അബ്ദുല്ല കണ്ടത്തില്‍, സാലി ഹാജി കളായ്, യൂസുഫ് ഉളുവാര്‍, അബ്ദുല്ല കജെ, അസീസ് കളായ്, ആരിസ് പാവൂര്‍, ഇ.കെ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് അമേക്കള, ആയിശത്ത് താഹിറ, നാസര്‍ എദിയ, ബി.എം മുസ്തഫ, നമീസ് കുദുക്കോട്ടി, ഡെഡ് എ മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ഖലീല്‍ മരിക്കെ, മുനീര്‍ ബേരിക്കെ, എ.എ ആയിശ, ബീഫാത്തിമ മീഞ്ച, ബി എ റഹ്മാന്‍ ആരിക്കാടി, സിദ്ധീഖ് ദണ്ഡഗോളി, യുപി താഹിറ യൂസുഫ്, പി.ബി ഹനീഫ്, റുബീന നൗഫല്‍, റഫീഖ് കനില, ഡോ. ജഹനാസ് അന്‍സാര്‍, അബ്ദുല്‍ ലത്തീഫ് അറബി ഉപ്പള ഗേറ്റ്, ബി.കെ അബ്ദുല്‍ കാദര്‍, എ. മുക്താര്‍ ഉദ്യാവാര്‍, മുസ്തഫ ഉദ്യാവാര്‍, മൂസ ദുബായ്, ഗോള്‍ഡന്‍ മൂസ കുഞ്ഞി, സുബൈര്‍ മാസ്റ്റര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it