ഖത്തര്‍ കെ.എം.സി.സി ടി.ഉബൈദ്<br>സ്മാരക അവാര്‍ഡ് വിതരണം ചെയ്തു

കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി.ഉബൈദ് സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹോട്ടല്‍ സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മികച്ച ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഡോ.എം.പി ഷാഫി ഹാജിക്കും സാഹിത്യ പുരസ്‌കാരം ആയിശത്ത് ഹശൂറക്കും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വിതരണം ചെയ്തു. കേരള സാഹിത്യ ലോകത്ത് ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമായിരുന്നു ടി.ഉബൈദ് എന്ന് പി.എം.എ സലാം പറഞ്ഞു. മാപ്പിള പാട്ട് ശാഖയെ ഉയരങ്ങളില്‍ […]

കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി.ഉബൈദ് സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹോട്ടല്‍ സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മികച്ച ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഡോ.എം.പി ഷാഫി ഹാജിക്കും സാഹിത്യ പുരസ്‌കാരം ആയിശത്ത് ഹശൂറക്കും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വിതരണം ചെയ്തു. കേരള സാഹിത്യ ലോകത്ത് ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമായിരുന്നു ടി.ഉബൈദ് എന്ന് പി.എം.എ സലാം പറഞ്ഞു. മാപ്പിള പാട്ട് ശാഖയെ ഉയരങ്ങളില്‍ എത്തിക്കുകയും സമുദായത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും തന്റെ സാഹിത്യത്തിലൂടെ കഴിവ് പ്രകടിപ്പിക്കാനും ടി.ഉബൈദിന് കഴിഞ്ഞിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമാണ് കെ.എം.സി.സി. കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളില്‍ ജീവന്‍ പോലും തൃണവല്‍ക്കരിച്ചാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയത്. അത്തരമൊരു സംഘടന കാസര്‍കോട്ടെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് അവാര്‍ഡ് നല്‍കിയത് അഭിനന്ദനാര്‍ഹമാണ് അദ്ദേഹം പറഞ്ഞു. ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം തളങ്കര അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് എം.പി അഷ്‌റഫ് സ്വാഗതം പറഞ്ഞു. ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം.മുനീര്‍ ഹാജി, യഹ്‌യ തളങ്കര, ഖാദര്‍ ചെങ്കള, എം.സി ഖമറുദ്ദീന്‍, എ.എം കടവത്ത്, അഷ്‌റഫ് എടനീര്‍, ടി.എ ഷാഫി, അഡ്വ.വി.എം മുനീര്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, സഹീര്‍ ആസിഫ്, ആദംകുഞ്ഞി തളങ്കര, എ.പി ഉമ്മര്‍, എ.അഹമ്മദ് ഹാജി, ഷരീഫ് കൊടവഞ്ചി, സി.എ അബ്ദുല്ലകുഞ്ഞി, മുത്തലിബ് പാറക്കെട്ട്, ഹാരിസ് എരിയാല്‍, മുഹമ്മദ് കുഞ്ഞി എരിയാല്‍, കെ.സി സാദിഖ്, മുസ്തഫ ബാങ്കോട്, റസാഖ് കല്ലട്ടി പ്രസംഗിച്ചു.

Related Articles
Next Story
Share it