നഗരസഭയുടെ കോവിഡ് ചാലഞ്ചിലേക്ക് ഖത്തര്‍ കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി രണ്ട് ലക്ഷം രൂപ കൈമാറി

കാസര്‍കോട്: കോവിഡ്-19 ന്റെ രൂക്ഷമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാന്‍ കാസര്‍കോട് നഗരസഭ രൂപംനല്‍കിയ കോവിഡ്-19 ചാലഞ്ചിലേക്ക് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി രണ്ട് ലക്ഷം രൂപ നല്‍കി. ട്രഷറര്‍ ബഷീര്‍ കെ.എഫ്.സി നഗരസഭാ സെക്രട്ടറി കെ. മനോഹറിന് ചെക്ക് കൈമാറി. നഗരസഭാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, നഗരസഭാംഗം മുഹമ്മദ്കുഞ്ഞി തായലങ്ങാടി, ഹെല്‍ത്ത് […]

കാസര്‍കോട്: കോവിഡ്-19 ന്റെ രൂക്ഷമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാന്‍ കാസര്‍കോട് നഗരസഭ രൂപംനല്‍കിയ കോവിഡ്-19 ചാലഞ്ചിലേക്ക് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി രണ്ട് ലക്ഷം രൂപ നല്‍കി. ട്രഷറര്‍ ബഷീര്‍ കെ.എഫ്.സി നഗരസഭാ സെക്രട്ടറി കെ. മനോഹറിന് ചെക്ക് കൈമാറി. നഗരസഭാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, നഗരസഭാംഗം മുഹമ്മദ്കുഞ്ഞി തായലങ്ങാടി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ്, ജി.സി.സി. പച്ചപ്പട ബാങ്കോട് ഉപദേശക അംഗം സമീര്‍ ചെങ്കളം, ഹമീദ് ബെദിര, അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, ഫിറോസ് അടുക്കത്ത്ബയല്‍, അബ്ദുല്ല ഖാസിലേന്‍, എം.പി ഷംനാസ് തളങ്കര, ശംസുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it