ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍<br>പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി

ദോഹ: ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സംഗമവും, കൗണ്‍സില്‍ മീറ്റും സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍, എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എസ്.എം.എ ബഷീര്‍, ജില്ലാ പ്രസിഡണ്ട് ലുക്മാന്‍ തളങ്കര, ജനറല്‍ സെക്രട്ടറി സാദിഖ് പൈകര, ട്രഷറര്‍ നസിര്‍ കൈതക്കാട്, വൈസ് പ്രസിഡണ്ട് ഹാരിസ് എരിയല്‍, മണ്ഡലം പ്രസിഡണ്ട് ബഷീര്‍ ചേര്‍ക്കല, ജനറല്‍ സെക്രട്ടറി അലി ചെരൂര്‍, ഡി.എസ് അബ്ദുള്ള, നൗഷാദ് പൈക്ക, സാബിത് തുരുത്തി, ഷാനിഫ് പൈക്ക, ജാഫര്‍ കല്ലങ്കാടി […]

ദോഹ: ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സംഗമവും, കൗണ്‍സില്‍ മീറ്റും സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍, എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എസ്.എം.എ ബഷീര്‍, ജില്ലാ പ്രസിഡണ്ട് ലുക്മാന്‍ തളങ്കര, ജനറല്‍ സെക്രട്ടറി സാദിഖ് പൈകര, ട്രഷറര്‍ നസിര്‍ കൈതക്കാട്, വൈസ് പ്രസിഡണ്ട് ഹാരിസ് എരിയല്‍, മണ്ഡലം പ്രസിഡണ്ട് ബഷീര്‍ ചേര്‍ക്കല, ജനറല്‍ സെക്രട്ടറി അലി ചെരൂര്‍, ഡി.എസ് അബ്ദുള്ള, നൗഷാദ് പൈക്ക, സാബിത് തുരുത്തി, ഷാനിഫ് പൈക്ക, ജാഫര്‍ കല്ലങ്കാടി സംസാരിച്ചു. ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ടി. ഉബൈദ് ജേതാവ് ഡോ.എം പി ഷാഫി ഹാജിക്കുള്ള ഉപഹാരം ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് എരിയല്‍ വിതരണം ചെയ്തു. ബഷീര്‍ മജല്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ എരിയല്‍. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: അന്‍വര്‍ കടവത്ത് (പ്രസി.), അബ്ദുല്‍ റഹ്മാന്‍ എരിയല്‍ (ജന.സെക്ര.), കെ.ബി റഫീഖ് (ട്രഷ.), ബഷീര്‍ മജല്‍ (വൈസ് പ്രസി.), നവാസ് ആസാദ് നഗര്‍, ഹസൈനാര്‍ ചൗക്കി, അക്ബര്‍ കടവത്ത്, റോസ്ദ്ദിന്‍ (ജോ.സെക്ര.), റഹീം ചൗക്കി, ഹമീദ് കൊടിയമ്മ, അഷ്‌റഫ് മഠത്തില്‍. റിട്ടേണിംഗ് ഓഫീസര്‍മാരായ അസീബ് തളങ്കര, ഷഫീഖ് ചെങ്കള, ശാക്കിര്‍ കാപ്പി തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഓര്‍ഗാനിസിങ് സെക്രട്ടറി അന്‍വര്‍ കടവത്ത് സ്വാഗതവും റഫീഖ് കെ.ബി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it