ഖത്തര്‍ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ലഹരി വിമുക്ത കാസര്‍കോടിനായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്യാമ്പയിന്റെ വീഡിയോ പ്രകാശനം ചെയ്തു
ദോഹ: വര്‍ദ്ധിച്ചു വരുന്ന ലഹരിക്കെതിരെ Quit Drugs, Choose Life എന്ന ശീര്‍ഷകത്തില്‍ ലഹരി വിമുക്ത കാസര്‍കോടിനായി ഖത്തര്‍ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്യാമ്പയിന്റെ വീഡിയോ പ്രകാശനം ചെയ്തു. ദോഹ എം.പി റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് വീഡിയോ പ്രകാശനം നിര്‍വഹിച്ചത്. ലഹരിയുടെ വ്യാപാരവും ഉപയോഗവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പൊതുസമൂഹത്തിനടയിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ക്യാമ്പയിന്‍. അതിന്റെ ഭാഗമായി വ്യത്യസ്ത […]

ദോഹ: വര്‍ദ്ധിച്ചു വരുന്ന ലഹരിക്കെതിരെ Quit Drugs, Choose Life എന്ന ശീര്‍ഷകത്തില്‍ ലഹരി വിമുക്ത കാസര്‍കോടിനായി ഖത്തര്‍ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്യാമ്പയിന്റെ വീഡിയോ പ്രകാശനം ചെയ്തു. ദോഹ എം.പി റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് വീഡിയോ പ്രകാശനം നിര്‍വഹിച്ചത്. ലഹരിയുടെ വ്യാപാരവും ഉപയോഗവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പൊതുസമൂഹത്തിനടയിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ക്യാമ്പയിന്‍. അതിന്റെ ഭാഗമായി വ്യത്യസ്ത രീതിയിലുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്ത സിനിമ താരം ആസിഫ് അലിയാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്.
പ്രകാശന ചടങ്ങില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍, ജന:സെക്രട്ടറി അസീസ് നരിക്കുനി, ഡോ. എം.പി ഷാഫി ഹാജി, മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുള്ള, മുസ്തഫ എലത്തൂര്‍, ഡോ.സമദ്, സാദിഖ് പാക്യാര, ആദം കുഞ്ഞി തളങ്കര, ഹാരിസ് എരിയാല്‍, ഷഫീഖ് ചെങ്കളം, ഷാക്കിര്‍ കാപ്പി, ഫൈസല്‍ ഫില്ലി, സാബിത്ത് തുരുത്തി, നൗഷാദ് പൈക്ക, മഹ്‌മൂദ് മാര, എം.പി ശംനാസ് തളങ്കര, അസീബ് തളങ്കര, മുഹമ്മദ് കുഞ്ഞി എന്‍.എ, ഷഹീന്‍ എം.പി എന്നിവര്‍ സംബന്ധിച്ചു.