ഖത്തര്‍ കെ.എം.സി.സി ഫുട്‌ബോള്‍; മഞ്ചേശ്വരം മണ്ഡലം ജേതാക്കള്‍

ദോഹ: ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ മൊയ്ദീന്‍ ആദൂര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ മഞ്ചേശ്വരം മണ്ഡലം ജേതാക്കളായി. ദോഹ മൈതെര്‍ സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കാഞ്ഞങ്ങാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മഞ്ചേശ്വരം ജേതാക്കളായത്. ട്രോഫി ജില്ലാ പ്രസിഡണ്ട് ലുക്മാന്‍ തളങ്കരയും മെഡല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി തളങ്കരയും വിതരണം ചെയ്തു.റണ്ണേഴ്സ് അപ്പ് ട്രോഫി ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുംബുന്തലയും മെഡല്‍ വിതരണം ജില്ലാ […]

ദോഹ: ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ മൊയ്ദീന്‍ ആദൂര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ മഞ്ചേശ്വരം മണ്ഡലം ജേതാക്കളായി. ദോഹ മൈതെര്‍ സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കാഞ്ഞങ്ങാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മഞ്ചേശ്വരം ജേതാക്കളായത്. ട്രോഫി ജില്ലാ പ്രസിഡണ്ട് ലുക്മാന്‍ തളങ്കരയും മെഡല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി തളങ്കരയും വിതരണം ചെയ്തു.
റണ്ണേഴ്സ് അപ്പ് ട്രോഫി ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുംബുന്തലയും മെഡല്‍ വിതരണം ജില്ലാ ട്രഷറര്‍ സിദ്ദീഖ് മണിയംപാറയും വിതരണം ചെയ്തു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഖത്തര്‍ സംസ്ഥാന ഉപദേശക സമിതി ആക്ടിങ് ചെയര്‍മാന്‍ എസ്.എം.എ ബഷീറും സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദു സമദും നിര്‍വഹിച്ചു.
മികച്ച കളിക്കാരനായി സര്‍ഫു മഞ്ചേശ്വരത്തെയും ഗോള്‍ കീപ്പറായി കാഞ്ഞങ്ങാട് ടീമിലെ സുഹൈബിനെയും ഡിഫന്‍ഡറായി മഞ്ചേശ്വരം ടീമിലെ സജ്ജാദ്, ഗോള്‍ഡന്‍ ബോള്‍ ഷാനിഫര്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി സര്‍ഫു മഞ്ചേശ്വരത്തെയും തിരഞ്ഞെടുത്തു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഫൈസല്‍ ഹംസയെ അനുമോദിച്ചു. സലിം നാലകത്ത് ഹുസൈന്‍, അന്‍വര്‍ ബാബു, ബഷീര്‍ ടി.കെ, താഹിര്‍, വി.ടി. എം സാദിഖ്, ഷമീര്‍ പട്ടാമ്പി, കെ.എസ് മുഹമ്മദ് കുഞ്ഞി, എം.ടി.പി മുഹമ്മദ് കുഞ്ഞി, ബഷീര്‍ എം.വി, സാദിഖ് പാക്യാര, കാദര്‍ ഉദുമ, ശംസുദ്ദീന്‍ ഉദിനൂര്‍, മുഹമ്മദ് കുഞ്ഞി, എന്‍.എ ബഷീര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it