പ്രവാസി ക്ഷേമകാര്യ സ്ഥിരം സമിതികള്‍ കൂടി വേണമെന്ന ഖത്തര്‍ കെ.എം.സി.സിയുടെ ആവശ്യത്തിന് പിന്നില്‍...

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഓരോ പഞ്ചായത്തിലും പ്രവാസി കാര്യങ്ങള്‍ക്കായി ഓരോ സ്റ്റാന്റിംഗ് കമ്മിറ്റി പ്രത്യേകമായി രൂപീകരിക്കണമെന്ന ആവശ്യമുയര്‍ത്തുകയാണ് ഖത്തര്‍ കെ.എം.സി.സി. ഇക്കാര്യത്തില്‍ ആവശ്യമുള്ള മിനിമം ജനസംഖ്യയുടെ പ്രശ്‌നമുണ്ടെങ്കില്‍ കേരളത്തിലെ 14 ജില്ലാ പഞ്ചായത്തുകളിലും ആറു കോര്‍പ്പറേഷനുകളിലും സ്ഥിരം പ്രവാസി ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ ഉണ്ടാക്കുകയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ പ്രവാസി കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യണമെന്നും കെ.എം.സി.സി. ആവശ്യപ്പെടുന്നു. ഇത്തരമൊരു സ്ഥിര സമിതിയുടെ കീഴില്‍, ഓരോ പഞ്ചായത്തിലെയും പ്രവാസികളുടെയും മടങ്ങി വന്നവരുടെയും കൃത്യമായ […]

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഓരോ പഞ്ചായത്തിലും പ്രവാസി കാര്യങ്ങള്‍ക്കായി ഓരോ സ്റ്റാന്റിംഗ് കമ്മിറ്റി പ്രത്യേകമായി രൂപീകരിക്കണമെന്ന ആവശ്യമുയര്‍ത്തുകയാണ് ഖത്തര്‍ കെ.എം.സി.സി. ഇക്കാര്യത്തില്‍ ആവശ്യമുള്ള മിനിമം ജനസംഖ്യയുടെ പ്രശ്‌നമുണ്ടെങ്കില്‍ കേരളത്തിലെ 14 ജില്ലാ പഞ്ചായത്തുകളിലും ആറു കോര്‍പ്പറേഷനുകളിലും സ്ഥിരം പ്രവാസി ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ ഉണ്ടാക്കുകയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ പ്രവാസി കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യണമെന്നും കെ.എം.സി.സി. ആവശ്യപ്പെടുന്നു.
ഇത്തരമൊരു സ്ഥിര സമിതിയുടെ കീഴില്‍, ഓരോ പഞ്ചായത്തിലെയും പ്രവാസികളുടെയും മടങ്ങി വന്നവരുടെയും കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ചു അതാതു പ്രദേശത്തിന് അനുയോജ്യമായ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാനുള്ള അധികാരം അവര്‍ക്ക് നല്‍കണം.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഏതാണ്ട് മൂന്ന് ലക്ഷത്തോളം പ്രവാസികള്‍ ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നും നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇത് പ്രവാസി വരുമാനത്തില്‍ വലിയ തോതിലുള്ള കുറവുണ്ടാക്കും. കേരളം ഒരു പ്രവാസി ബന്ധിത സാമ്പത്തിക ക്രമം നിലനില്‍ക്കുന്ന നാടാണ്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
1995 സെപ്റ്റംബര്‍ 18ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 17 വകുപ്പുകളില്‍നിന്ന് സ്ഥാപനങ്ങളും തസ്തികകളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കീഴിലേക്ക് കൈമാറിയിരുന്നു. ഇതനുസരിച്ച് 29 മേഖലകളിലെ ത്രിതല പഞ്ചായത്തുകളുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ആക്ടിവിറ്റി മാപ്പിങ്ങിലൂടെ കൃത്യമായി വേര്‍തിരിച്ചു നല്‍കി. കൃഷി ഓഫീസര്‍, വെറ്റിനറി സര്‍ജന്‍, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍, സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ തുടങ്ങി ഒന്നാം നിര ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക് തല ഉദ്യോഗസ്ഥരെ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ജില്ലാതല ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ജില്ലാ പഞ്ചായത്തുകള്‍ക്കും കൈമാറി. കേരളത്തിലെ സാധാരണക്കാരന് തങ്ങളുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ സമീപിക്കാവുന്ന സര്‍ക്കാര്‍ സംവിധാനമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും മാറണം. പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തമാക്കി പ്രാദേശിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി ഓരോ പ്രദേശത്തെയും ജനങ്ങളെ സ്വയം പര്യാപ്തരാക്കി ക്ഷേമ പഞ്ചായത്തുകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. നിലവിലുള്ള സ്റ്റാന്റിംഗ് കമ്മിറ്റികള്‍ വിഭജിച്ചും പുതിയവ രൂപീകരിച്ചും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നൈപുണ്യ വികസനത്തിനും പ്രവാസി ക്ഷേമത്തിനും മാലിന്യ സംസ്‌കരണത്തിനും വര്‍ധിത ഉല്‍പ്പാദന മേഖലക്കും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ക്ഷേമ പഞ്ചായത്തുകള്‍ അതുവഴി ക്ഷേമ സംസ്ഥാനവും പടുത്തുയര്‍ത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്നും കെ.എം.സി.സി. അഭിപ്രായപ്പെടുന്നു.
ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തില്‍ പ്രവാസി പുനരധിവാസവും ക്ഷേമ പദ്ധതികളും മുഖ്യ അജണ്ടകളിലൊന്നായി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പ്രവാസി ക്ഷേമകാര്യ സമിതി രൂപീകരിച്ച് ഇതിന് കീഴില്‍ ഓരോ പഞ്ചായത്തിലെയും പ്രവാസികളുടെയും മടങ്ങി വന്നവരുടെയും കൃത്യമായ സ്ഥിതി വിവര കണക്കുകള്‍ ശേഖരിച്ച് അതാതു പ്രദേശത്തിന് അനുയോജ്യമായ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാനുള്ള അധികാരം അവര്‍ക്ക് നല്‍കണം. നിലവില്‍ പ്രവാസികളായവരുടെ സാമ്പത്തിക മുതല്‍ മുടക്കും സ്വീകരിച്ച് ലാഭവിഹിതം നല്‍കാവുന്ന തരത്തിലുള്ള പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യണം.

Related Articles
Next Story
Share it