ഖത്തര്‍-കാസര്‍കോട് മുസ്ലീം ജമാഅത്തിന്റെ പ്രവര്‍ത്തനം പകരം വെക്കാനില്ലാത്തത്-ടി.എ ഷാഫി

ദോഹ: അരനൂറ്റാണ്ട് കാലത്തോളമായി നിസ്വാര്‍ത്ഥ സേവനവുമായി ഖത്തര്‍-കാസര്‍കോട് മുസ്ലീം ജമാഅത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പകരം വെക്കാനില്ലാത്തതാണെന്ന് മാധ്യമ പ്രവര്‍ത്തകനും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറിയുമായ ടി.എ ഷാഫി പറഞ്ഞു. ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ഹാരിസ് ചൂരിക്ക് നല്‍കി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുമാമയിലെ എം.പി. റസിഡന്‍സിയില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യ രക്ഷാധികാരി എം.പി. ഷാഫി ഹാജി നിര്‍വഹിച്ചു. പ്രസിഡണ്ട് ലുക്ക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി […]

ദോഹ: അരനൂറ്റാണ്ട് കാലത്തോളമായി നിസ്വാര്‍ത്ഥ സേവനവുമായി ഖത്തര്‍-കാസര്‍കോട് മുസ്ലീം ജമാഅത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പകരം വെക്കാനില്ലാത്തതാണെന്ന് മാധ്യമ പ്രവര്‍ത്തകനും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറിയുമായ ടി.എ ഷാഫി പറഞ്ഞു. ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ഹാരിസ് ചൂരിക്ക് നല്‍കി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുമാമയിലെ എം.പി. റസിഡന്‍സിയില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യ രക്ഷാധികാരി എം.പി. ഷാഫി ഹാജി നിര്‍വഹിച്ചു. പ്രസിഡണ്ട് ലുക്ക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര സ്വാഗതം പറഞ്ഞു. മുന്‍ ജനറല്‍ സെക്രട്ടറി പി.എ മഹ്മൂദ് പ്രാര്‍ത്ഥന നടത്തി. ഫിഫ ഫുഡ്‌ബോള്‍ ലോകകപ്പ് മത്സരം കാണാന്‍ നാട്ടില്‍ നിന്നും ഇതര ഗള്‍ഫ് നാടുകളില്‍ നിന്നും ഖത്തറിലെത്തിയ ടി.എ. ഷാഫി, സമീര്‍ ചെങ്കള ബെസ്റ്റ് ഗോള്‍ഡ്, നാസര്‍ പട്ടേല്‍, ഇബ്രാഹിം ബാങ്കോട്, സിദ്ദീഖ് പട്ടേല്‍, ഇഖ്ബാല്‍ കോട്ടയാടി, മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി. യൂസഫ് ഹൈദര്‍, മന്‍സൂര്‍ മുഹമ്മദ്, അബ്ദുല്ല ത്രീസ്റ്റാര്‍, ഷഫീഖ് ചെങ്കള, ബഷീര്‍ ചെര്‍ക്കള, സാബിത്ത് തുരുത്തി, റഫീഖ് കുന്നില്‍ സംസാരിച്ചു. ട്രഷറര്‍ ഹാരിസ് പി.എസ്. നന്ദി പറഞ്ഞു.

Related Articles
Next Story
Share it