അവശത അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് സഹായ ഹസ്തവുമായി ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത്

ദോഹ: പ്രവാസ ജീവിതം അവസാനിപ്പിച്ച, നാട്ടില്‍ അവശത അനുവഭിക്കുന്ന മുന്‍ ജമാഅത്ത് അംഗങ്ങള്‍ക്ക് സാന്ത്വനം നല്‍കാനുള്ള പദ്ധതിക്ക് ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം രൂപം നല്‍കി. ജമാഅത്തിന്റെ നാല്‍പത്തഞ്ചാം വാര്‍ഷികം ഖത്തറിലുള്ള കാസര്‍കോട് നിവാസികളെ മുഴുവനും പങ്കെടുപ്പിച്ച് 2022 ജനുവരില്‍ വിപുലമായി രീതിയില്‍ നടത്തുവാനും തീരുമാനിച്ചു. പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി എം.പി. ഷാഫി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. യുസഫ് ഹൈദര്‍, അബ്ദുല്ല ത്രീസ്റ്റാര്‍, മൊയ്തീന്‍ ആദൂര്‍, ഇഖ്ബാല്‍ ആനബാഗില്‍, […]

ദോഹ: പ്രവാസ ജീവിതം അവസാനിപ്പിച്ച, നാട്ടില്‍ അവശത അനുവഭിക്കുന്ന മുന്‍ ജമാഅത്ത് അംഗങ്ങള്‍ക്ക് സാന്ത്വനം നല്‍കാനുള്ള പദ്ധതിക്ക് ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം രൂപം നല്‍കി. ജമാഅത്തിന്റെ നാല്‍പത്തഞ്ചാം വാര്‍ഷികം ഖത്തറിലുള്ള കാസര്‍കോട് നിവാസികളെ മുഴുവനും പങ്കെടുപ്പിച്ച് 2022 ജനുവരില്‍ വിപുലമായി രീതിയില്‍ നടത്തുവാനും തീരുമാനിച്ചു.
പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി എം.പി. ഷാഫി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. യുസഫ് ഹൈദര്‍, അബ്ദുല്ല ത്രീസ്റ്റാര്‍, മൊയ്തീന്‍ ആദൂര്‍, ഇഖ്ബാല്‍ ആനബാഗില്‍, സാക്കിര്‍ കാപ്പി, മുഹമ്മദ് കുഞ്ഞി കടവത്ത്, നൗഫല്‍ മല്ലം, എം.പി. ഷഹിന്‍ പ്രസംഗിച്ചു, ട്രഷറര്‍ ഹാരിസ് ഖാസിലേന്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി സ്വാഗതവും സെക്രട്ടറി ഷഫിഖ് ചെങ്കള നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it