ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ ടി. ഉബൈദ് പുരസ്‌കാരം ഡോ. എം.പി. ഷാഫി ഹാജിക്കും ആയിസത്ത് ഹസൂറക്കും

കാസര്‍കോട്: ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി കവി ടി. ഉബൈദിന്റെ പേരില്‍ നല്‍കിവരുന്ന പുരസ്‌കാരത്തിന് ഡോ. എം.പി ഷാഫി ഹാജി (വിദ്യഭ്യാസം/ജീവകാരുണ്യം), ആയിസത്ത് ഹസൂറ (സാഹിത്യം) എന്നിവരെ തിരഞ്ഞെടുത്തതായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം. സി.സി പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം എം., വൈസ് പ്രസിഡണ്ട് ഹാരിസ് എരിയാല്‍, സെക്രട്ടറി സമീര്‍ ഉടുമ്പുന്തല എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ […]

കാസര്‍കോട്: ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി കവി ടി. ഉബൈദിന്റെ പേരില്‍ നല്‍കിവരുന്ന പുരസ്‌കാരത്തിന് ഡോ. എം.പി ഷാഫി ഹാജി (വിദ്യഭ്യാസം/ജീവകാരുണ്യം), ആയിസത്ത് ഹസൂറ (സാഹിത്യം) എന്നിവരെ തിരഞ്ഞെടുത്തതായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം. സി.സി പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം എം., വൈസ് പ്രസിഡണ്ട് ഹാരിസ് എരിയാല്‍, സെക്രട്ടറി സമീര്‍ ഉടുമ്പുന്തല എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സമ്മാനിക്കും. ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം എം. അധ്യക്ഷത വഹിക്കും. മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍റഹ്‌മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി അടക്കമുള്ള ലീഗ് നേതാക്കളും കെ.എം.സി.സി നേതാക്കളും സംബന്ധിക്കും.
ആറു പതിറ്റാണ്ടിലധികമായി ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന വ്യവസായിയും കെ.എം.സി.സി നേതാവും വിവിധ സംഘടനകളുടെ അമരക്കാരനുമായ എം.പി ഷാഫി ഹാജി വിദ്യഭ്യാസ മേഖലയുടെ പുരോഗതിക്ക് വേണ്ടി നാട്ടിലും വിദേശത്തും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ മലയാളം ഗവേഷണ വിദ്യാര്‍ത്ഥിനിയായ ആയിസത്ത് ഹസൂറ ടി. ഉബൈദിന്റെ കവിതകളെ കുറിച്ചടക്കം നടത്തിയ ശ്രദ്ധേയമായ പഠനങ്ങളാണ് അവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഉബൈദ് കവിതകളെ പഠനവിഷയമാക്കി തയ്യാറാക്കിയ 'മാപ്പിളപ്പാട്ടിലെ ദേശീയത, ഉബൈദ് കവിതകളുടെ പഠനം' എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റഹ്‌മാന്‍ തായലങ്ങാടി, ഖത്തര്‍ സംസ്ഥാന കെ.എം.സി.സി പ്രസിഡണ്ട് എസ്.എ.എം ബഷീര്‍, ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം എം, ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, ട്രഷറര്‍ നാസര്‍ കൈതക്കാട്, മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Related Articles
Next Story
Share it