പ്രതിസന്ധി ഘട്ടത്തിലും ഖത്തറിന്റെ കൂടെ നിന്ന രാജ്യമാണ് ഇന്ത്യയെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി

കുവൈത്ത് സിറ്റി: പ്രതിസന്ധി ഘട്ടത്തിലും ഖത്തറിന്റെ കൂടെ നിന്ന രാജ്യമാണ് ഇന്ത്യയെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി. ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോയപ്പോഴും പ്രതിസന്ധികളില്‍ നട്ടംതിരിഞ്ഞപ്പോഴും ഇന്ത്യ കൂടെ നിന്നെന്നും അത് കൃതജ്ഞതയോടെ സ്മരിക്കുന്നുവെന്നും വിദേശകാര്യമന്ത്രി ഷേഖ് ഡോ. അഹ്്മദ് നാസര്‍ അല്‍ മൊഹമ്മദ് അല്‍ സാബാ പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ കോവിഡ് 19 എന്ന മഹാമാരിയ്‌ക്കെതിരേ പോരാടാന്‍ ഇന്ത്യന്‍ വെള്ളപ്പട്ടാളം കുവൈത്തികളോടൊപ്പം അണിനിരന്നെന്നും അദ്ദേഹം അനുസ്മരിച്ചു. ഹ്രസ്വസന്ദര്‍ശനത്തിന് ബുധനാഴ്ച ഇന്ത്യയില്‍ എത്തിയതായിരുന്നു അദ്ദേഹം. വൈകിട്ട് 5.30 എത്തിയ അദ്ദേഹം വ്യാഴാഴ്ച രാവിലെ […]

കുവൈത്ത് സിറ്റി: പ്രതിസന്ധി ഘട്ടത്തിലും ഖത്തറിന്റെ കൂടെ നിന്ന രാജ്യമാണ് ഇന്ത്യയെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി. ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോയപ്പോഴും പ്രതിസന്ധികളില്‍ നട്ടംതിരിഞ്ഞപ്പോഴും ഇന്ത്യ കൂടെ നിന്നെന്നും അത് കൃതജ്ഞതയോടെ സ്മരിക്കുന്നുവെന്നും വിദേശകാര്യമന്ത്രി ഷേഖ് ഡോ. അഹ്്മദ് നാസര്‍ അല്‍ മൊഹമ്മദ് അല്‍ സാബാ പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ കോവിഡ് 19 എന്ന മഹാമാരിയ്‌ക്കെതിരേ പോരാടാന്‍ ഇന്ത്യന്‍ വെള്ളപ്പട്ടാളം കുവൈത്തികളോടൊപ്പം അണിനിരന്നെന്നും അദ്ദേഹം അനുസ്മരിച്ചു. ഹ്രസ്വസന്ദര്‍ശനത്തിന് ബുധനാഴ്ച ഇന്ത്യയില്‍ എത്തിയതായിരുന്നു അദ്ദേഹം. വൈകിട്ട് 5.30 എത്തിയ അദ്ദേഹം വ്യാഴാഴ്ച രാവിലെ 11ന് ഖത്തറിലേക്ക് മടങ്ങി.

ലോകസമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ചരിത്രപരമായ ബന്ധം അരക്കെട്ടുറപ്പിക്കാന്‍ സന്ദര്‍ശനത്തിനു സാധിച്ചിട്ടുണ്ട്. ഭക്ഷണം, സുരക്ഷ, വൈദ്യുതി, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകള്‍ ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു. കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അഹോരാത്രം പ്രയത്‌നിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കിയ സമയത്തുപോലും മെഡിക്കല്‍ സഹായം എത്തിക്കാന്‍ ഇന്ത്യന്‍ നേതൃത്വം സന്‍മനസു കാണിച്ചു. ഇത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യേഷ്യയില്‍ ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യയുടെ സഹായവും സഹകരണവും കുവൈത്ത് തേടി. ഇന്ത്യയുള്‍പ്പെടെയുള്ള അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയോടെയും സഹകരണത്തോടെയും മാത്രമേ ഇവിടെ സമാധാന ശ്രമങ്ങള്‍ നടത്താനാവുകയുള്ളുവെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കുവൈത്ത് അസി.വിദേശകാര്യ മന്ത്രി അലി അല്‍ സഈദ്, ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസീം അല്‍ നജീം, ആരോഗ്യ മന്ത്രാലയത്തിലെ അസി.അണ്ടര്‍ സെക്രട്ടറി ഡോ:അബ്ദുള്ള അല്‍ ഖ്വനൈയ് (ഫുഡ് ആന്റെ് ഡ്രഗ്് കണ്‍ടോള്‍), വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി അസി. അഹമദ് അല്‍ ഷൂറൈം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Related Articles
Next Story
Share it